കോതമംഗലം: നങ്ങേലിപ്പടിയിൽ മോഷ്‌ണ പരമ്പര. ഒരാഴ്ചക്കുള്ളിൽ അഞ്ച് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. നങ്ങേലിപ്പടി ജംഗ്ഷനില്‍ എളമ്പ്ര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടു. പൂട്ട് തകര്‍ത്തശേഷം ഭണ്ഡാരം തുറന്നാണ്പണം മോഷ്ടിച്ചത്. ഒരു മാസം മുമ്പും ഇതേ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
നങ്ങേലിപ്പടിയിലെ ഏദന്‍സ് ബേക്കറിയിലും കഴിഞ്ഞ ദിവസം കവർച്ച നടന്നു. ബീഡി,സിഗററ്റ്, പണം,മിഠായികള്‍ എന്നിവയാണ് ഇവിടെ നിന്ന് കവര്‍ന്നത്. സൈഡിലെ ഗ്രില്ല് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് ഉടമ സുജിത്ത് പറഞ്ഞു. മറ്റ് മൂന്ന് സ്ഥാപനങ്ങളില്‍ നിന്ന് വൈദ്യുതി കണക്ഷനില്‍ ഏര്‍ത്തിനായി ഉപയോഗിക്കുന്ന ചെമ്പ് കമ്പി മോഷ്ടിക്കപ്പെട്ടതും സമീപ ദിവസങ്ങളിലാണ്.
മോഷണപരമ്പരയേതുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. പോലിസിന്‍റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്.എത്രയും വേഗം മോഷ്ടാക്കളെ പിടികൂടാന്‍ പോലിസ് തയ്യാറാകണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.


















































