Connect with us

Hi, what are you looking for?

CRIME

മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്ന മോഷ്ടാവിനെ പോത്താനിക്കാട് പോലീസ് പിടികൂടി.

പോത്താനിക്കാട് : മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്ന മോഷ്ടാവ് അറസ്റ്റിൽ. അമ്പലമേട് അമൃത കോളനിയിൽ സി-32 ൽ താമസിക്കുന്ന അരുൺ (25) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര അപ്പോളോ ടയേഴ്സിന്‍റെ പാർക്കിംഗ് ഏരിയായിൽ നിന്നാണ് ഇരുചക്രവാഹനം മോഷ്ടിച്ചത്. പോത്താനിക്കാട് ആയങ്കര ഭാഗത്ത് പോലീസ് വാഹന പരിശോധന നടത്തുമ്പോഴാണ് ഇയാൾ പിടിയിലാക്കുന്നത്.

പോലീസിനെക്കണ്ട് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. എസ്.എച്ച്. ഒ നോബിൾ മാനുവൽ, എസ്.ഐ എം.സി.എൽദോസ്, എ.എസ്.ഐ റ്റി.പി.അഷറഫ് എസ്.സി.പി. ഒമാരായ റ്റി.എ.നജീബ്, അജീഷ് കുട്ടപ്പൻ, എം.സി.ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...