Connect with us

Hi, what are you looking for?

NEWS

റീസൈക്കിൾ കേരളയ്ക്ക് സന്യാസിനി സമൂഹത്തിന്റെ പിന്തുണ മാതൃക: ആൻ്റണി ജോൺ എംഎൽഎ

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡിവൈഎഫ്ഐ നടപ്പാക്കുന്ന റീസൈക്കിൾ കേരള പദ്ധതിയിലേക്ക് അയിരൂർപാടം പയസ് ഗാർഡൻസ് കോൺവെന്റിലെ സന്യാസിനി സമൂഹം വായിച്ചു തീർന്ന പത്രങ്ങളും ആനുകാലികങ്ങളും പുന:രുപയോഗ വസ്തുക്കളും നൽകി. പദ്ധതിയുടെ ഉദ്ഘാടനം, മദർ ഇസബെല്ലിൽ നിന്നും പുന:രുപയോഗ വസ്തുക്കൾ ഏറ്റുവാങ്ങി ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു. സന്യാസിനി സമൂഹത്തിൻറെ പ്രവൃത്തി സമൂഹത്തിനാകെ മാതൃകയാണെന്ന് എംഎൽഎ പറഞ്ഞു. മദർ ടീന ,സിസ്റ്റർ ജൂഡിറ്റ്,സിസ്റ്റർ എമിയ, സിസ്റ്റർ സജീന, ഡിവൈഎഫ്ഐ അയിരൂർപാടം യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അൻഷാദ് , സെക്രട്ടറി ആഷിഖ് അഷ്റഫ് എന്നിവർ സംബന്ധിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!