കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വീകരണവും വിദ്യാർത്ഥികൾക്ക് ആദരവും നൽകി. യാക്കോബായ സുറിയാനി സഭയുടെ സൺഡേ സ്കൂൾ പ്രസിഡന്റായി നിയോഗിക്കപ്പെട്ട കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസിനെയും ചടങ്ങിൽ ആദരിച്ചു.
എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എഡ് പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇടവകാംഗമായ നിൻസു എൽദോസിനെയും മാർ ബേസിൽ ഹയർ സെക്കൻ്ററി സ്കൂളിലേയും ഇടവകയിലെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു.
മാർ തോമ ചെറിയ പള്ളിയുടെ സെന്റ് തോമസ് ഹാളിൽ നടത്തിയ ചടങ്ങിൽ വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിളിൽ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം മുൻസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ് , തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു. പള്ളിയിലെ സഹ വികാരിമാർ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ, മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകർ, ഇടവക ജനങ്ങൾ എന്നിവർ പങ്കെടുത്തു.























































