Connect with us

Hi, what are you looking for?

CRIME

രാജേഷിന്റെ കുടംബം കോതമംഗലം പോലീസ്‌ പോലീസ് സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം തുടങ്ങി.

കോതമംഗലം: കശുവണ്ടിക്കമ്പിനിയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി രുപ ബാധ്യതയാക്കി മുങ്ങിയ തട്ടിപ്പുവീരനെ പോലീസ് സംരക്ഷയ്ക്കുന്നതായി അരോപിച്ച് കുടംബം പോലീസ്‌പോലീസ് സ്റ്റേഷനുമുന്നിൽ സത്യാഗ്രഹം തുടങ്ങി. ചെറുവട്ടൂർ മിൽട്ടൺ കാഷ്യൂസിന്റെ പങ്കാളി ചെറുവട്ടൂർ രാജേഷ് നിലയിത്തിൽ രാജേഷ്, ഭാര്യ നിഷ, മാതാവ് രാജമ്മ ഇയമകൾ നയന എന്നിവരാണ് ഇന്നലെ ചൊവ്വാഴ്ച്ച രാവിലെ 11 മുതൽ കോതമംഗലം പോലീസ്സ്‌റ്റേഷനു മുന്നിൽ സത്യാഗ്രഹം ആരംഭിച്ചിട്ടുള്ളത്. രാവിലെ പോലീസുമായി ഈ വിഷയത്തിൽ ചർച്ച നടന്നെന്നും വിഷയത്തിൽ പരിഹാരമുണ്ടാക്കാമെന്ന് വാക്കാലുള്ള ഉറപ്പാണ് പോലീസ് നൽകിയതെന്നും ഇത് അംഗീകരിയ്ക്കാൻ കഴിയില്ലന്നും അതിനാലാണ് മുൻ നിശ്ചയപ്രകാരം സ്റ്റേഷനുമുന്നിൽ സത്യാഗ്രഹമിരിയ്ക്കാൻ തീരുമാനിച്ചതെന്നും രാജേഷ് വ്യക്തമാക്കി.

ഒരാഴ്മുമ്പ് ഇത് സംബന്ധിച്ച് കോതമംഗലം പോലീസ്സ്‌റ്റേഷനിൽ അറിയിപ്പുനൽകിയിരുന്നു. വിവരം പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും പരിഹാരമാവാത്ത സാഹചര്യത്തിലാണ് ഞങ്ങൾ ഇന്ന് സത്യാഗ്രഹത്തിന് എത്തിയിട്ടുള്ളത്. 80 കാരിയായ അമ്മയും രോഗിയായ ഭാര്യയും മകളോടൊപ്പമാണ് രാജേഷ് സ്റ്റേഷന് മുൻപിൽ സത്യഗ്രഹം ഇരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കാൻ മുവാറ്റുപുഴ DYSP കോതമംഗലം CIയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ തട്ടിപ്പ് നടത്തിയ ആളെ പിടികൂടുമെന്നും, നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിലാണെന്നും, ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും കോതമംഗലം CI അനിൽ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...