Connect with us

Hi, what are you looking for?

NEWS

മൂവാറ്റുപുഴയില്‍ നിരവധി പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

മൂവാറ്റുപുഴ: നഗരസഭ പരിധിയില്‍ നിരവധി പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയോടെ വാഴപ്പിള്ളി ഐടിആര്‍ റോഡില്‍ വച്ചാണ് നായയെ പിടികൂടിയത്. പിടികൂടി നഗരസഭയിലേക്ക് എത്തിക്കുന്നതിനിടയില്‍ നായ ചത്തിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മണ്ണുത്തി വെറ്റിനറി ഹോസ്പിറ്റലില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്.

നായയുടെ ആക്രമണത്തില്‍ ആദ്യം 9 പേര്‍ക്ക് മാത്രമാണ് കടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും, പരിശോധനയില്‍ 13 പേര്‍ക്ക് നായയുടെ ആക്രമണം ഉണ്ടായതായി കണ്ടെത്തി. ഇവര്‍ക്കെല്ലാം ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കടിയേറ്റ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ഇതിനകം നല്‍കിയതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

പേവിഷ ബാധ സ്ഥിരീകരിച്ചതോടെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.സമാന ലക്ഷണങ്ങളുള്ള മറ്റൊരു നായയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളതിനാല്‍, നാളെ തന്നെ ഡോഗ് കാച്ചേഴ്‌സിനെ വിളിപ്പിച്ച് നടപടി സ്വീകരിക്കാനും നഗരപരിധിയിലെ നായകള്‍ക്ക് വ്യാപകമായി വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള ക്യാമ്പ് ആരംഭിക്കാനും നഗരസഭ തീരുമാനിച്ചു. ആവശ്യത്തിന് റേബീസ് വാക്‌സിന്‍, ആന്റിവിനം എന്നിവ ഗവണ്‍മെന്റ് ആശുപത്രിയില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും നഗരസഭ ശക്തമായി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ ജോയ്സ് മേരി ആന്റണി അറിയിച്ചു.വൈസ് ചെയര്‍പേഴ്‌സണ്‍ പി.എം. അബ്ദുല്‍ സലാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ ജിനു മടേക്കല്‍, സി.എം. ഷുക്കൂര്‍, പി. രജിത, ഷഹന മാഹിന്‍, ഗവണ്‍മെന്റ് ആശുപത്രി അധികൃതര്‍, വെറ്റിനറി ആശുപത്രി പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

ACCIDENT

മൂവാറ്റുപുഴ : നഗരത്തില്‍ ശനിയാഴ്ച നിരവധി ആളുകളെ ആക്രമിച്ച തെരുവ് നായയെ പിടികൂടി. ഞായറാഴ്ച രാവിലെ മുതല്‍ മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ പി രജിതയുടെ നേതൃത്വത്തില്‍ ആരോഗ്യ...

CRIME

മൂവാറ്റുപുഴ: പേഴയ്ക്കപ്പിള്ളിയില്‍ നിന്ന് കഞ്ചാവും, ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനക്കാര്‍ എക്‌സൈസ് പിടിയില്‍. പായിപ്ര കവലയില്‍ നിന്ന് ഒന്നര കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശി ബിധാന്‍ ദാസ് (27), മറ്റൊരു കേസില്‍ പായിപ്രകവലയില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലില്‍വീട്ടില്‍ ബിബിന്‍സ് മാത്യുവിനെ (അലക്സ്-45) ആണ് മൂവാറ്റുപുഴ പോക്സോ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ മഹാറാണി ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ്മാറാടി മണ്ഡനാക്കര ബിനു (48) എം വര്‍ഗ്ഗീസ്...

ACCIDENT

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കട കടവില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പരീക്കപീടിക അടയ്ക്കാമുണ്ടക്കല്‍ ബിനുവിന്റെ മകന്‍ ക്രിസ് (17) നായുള്ള തിരച്ചിലാണ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഞായറാഴ്ച...

ACCIDENT

നെല്ലാട്: പട്ടിമറ്റം-മൂവാറ്റുപുഴ റോഡില്‍ നെല്ലാടിന് സമീപം പാലച്ചുവട് ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തോട്ടുങ്ങല്‍ പീടിക ചാരുവേലില്‍ രമേശിന്റെ മകന്‍ അര്‍ജുന്‍ രമേശ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വലമ്പൂരില്‍...

NEWS

മൂവാറ്റുപുഴ: ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാന്‍ പോലീസ് നടപ്പാക്കുന്ന സൈബര്‍ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്. 42 പേരെ...

CRIME

കോതമംഗലം: വീട്ടില്‍ അതിക്രമിച്ച് കയറി അയല്‍വാസി യുവാവിനെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും, 15000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. കോതമംഗലം കരിങ്ങഴ വെട്ടുപാറക്കല്‍...

NEWS

മൂവാറ്റുപുഴ: കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി സുഹൃത്തുമായി കറങ്ങിനടന്ന മോഷ്ടാവ് തിരുവനന്തപുരത്ത് നിന്ന് പോലീസ് പിടിയില്‍. മുളവൂര്‍ പായിപ്ര പൈനാപ്പിള്‍ സിറ്റി പേണ്ടാണത്ത് അല്‍ സാബിത്ത് (20)നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍...

NEWS

മൂവാറ്റുപുഴ: പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. വെള്ളൂര്‍കുന്നം കടാതി ഒറമടത്തില്‍...

CRIME

മുവാറ്റുപുഴ :ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ താലൂക്ക് മുളവൂർ വില്ലേജ് പെഴക്കപ്പിള്ളി കരയിൽ തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞ് (കുരിശ്...

CHUTTUVATTOM

സൗദി :  മുവ്വാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ്...

error: Content is protected !!