മൂവാറ്റുപുഴ: അതിഥിതൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ നിരവധി മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാള്‍ മൂവാറ്റുപുഴയില്‍ പിടിയില്‍. കോട്ടപ്പടി പുഞ്ചക്കര ഭാഗത്ത് പരുത്തേലി രാജന്‍ (45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മുളവൂര്‍ ജോണ്‍പടി ഭാഗത്ത് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് പ്രതി പൂട്ട് തകര്‍ത്ത് അകത്തുകയറി മോഷണം നടത്തുകയായിരുന്നു. മൂവാറ്റുപുഴ പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സുമിത എസ്എന്‍ന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി ഭവനഭേദന, മോഷണ, പിടിച്ചുപറി കേസുകള്‍ നിലവിലുണ്ട്..















































