Connect with us

Hi, what are you looking for?

NEWS

പഞ്ചായത്തിന്റെ അതിർത്തി പാലത്തിനു ബലക്ഷയം; സമീപവാസികൾ ഭീതിയിൽ.

കോതമംഗലം :- ജലാശയങ്ങൾക്ക് കുറുകെ ഇരു കരകളെ ബന്ധിപ്പിക്കുന്ന മനുഷ്യനിർമിതികളാണ് പാലങ്ങൾ,പിണ്ടിമന പഞ്ചായത്തിന്റെയും നെല്ലിക്കുഴി പഞ്ചായത്തിന്റെയും അതിർത്തിയായി സ്ഥിതിചെയ്യുന്ന വർഷങ്ങൾക്ക് മുൻപ് നിർമിച്ച തണ്ണിക്കോട് പാലം കുറെയേറെ നാളുകളായി അപകടാവസ്ഥയിൽ തുടരുകയാണ് . ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഒരു പാലം ആണിത്,ഇതിന്റെ അടിഭാഗത്തു കൂടി ഒരു തോട് കടന്നു പോകുന്നതിനാൽ തണ്ണിത്തോട് പാലം എന്നും ഇത്‌ അറിയപെടുന്നുണ്ട്.
പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നു പോയി കമ്പികൾ തുരുമ്പെടുത്ത സ്ഥിതിയിലാണ് നിലകൊള്ളുന്നത് .

മഴക്കാലത്തു തൊടിൽ വെള്ളം നിറഞ്ഞു പാലത്തിന്റെ സമീപത്തുള്ള വയലിലും മറ്റും കൃഷിനാശം പതിവു കാഴ്ച്ചയാണ്, ഭാരം കയറ്റിയ ടിപ്പറും, ടോറസുമെല്ലാം രാപ്പകൽ വ്യത്യാസമില്ലാതെ ഈ പാലം വഴി കടന്നു പോകുന്നുണ്ട്. രണ്ടു പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന, പ്രത്യേകിച്ചും പിണ്ടിമന പഞ്ചായത്തിലെ ജനങ്ങൾക്ക് കോതമംഗലം പട്ടണത്തിലേക്ക് യാത്രചെയ്യുവാനുള്ള പ്രധാന പാതയിലെ ഈ അപകടകരമായ പാലത്തിന്റെ പരിരക്ഷ അനിവാര്യമായി മാറിയിരിക്കുകയാണ്.

പാലത്തിന്റെ ഈ ദുരവസ്ഥ ഇപ്പോൾ വെളിച്ചത്തു കൊണ്ടുവന്നത് പാലത്തിന്റെ ഒരു കരയായ പിണ്ടിമന പഞ്ചായത്ത്‌ ഏഴാം വാർഡിലെ മെമ്പർ അരുൺ കെ. കെ യാണ് പാലത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനും , ബലക്ഷയം കൂടുതലാണോയെന്നു പരിശോധിക്കുന്നത്തിനുള്ള നടപടി സ്വീകരിക്കുമെന്നും ഈ പ്രശ്നം എത്രയും വേഗം പിണ്ടിമന പഞ്ചായത്തിൽ അവതരിക്കുമെന്നും മെമ്പർ അരുൺ അറിയിച്ചു. കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലായ ഈ പാലം അറ്റകുറ്റപ്പണി നടത്തുകയോ, അവശ്യമെങ്കിൽ പുനർനിർമിക്കുകയോ വേണം, പഞ്ചായത്തും, പൊതുമരാമത്ത്‌ വകുപ്പും വേണ്ട സത്വര നടപടികൾ സ്വീകരിക്കുമെന്ന് കരുതാം.

You May Also Like

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

NEWS

കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

error: Content is protected !!