കോതമംഗലം: പിണ്ടിമന പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും
കർഷക സഭയും സംഘടിപ്പിച്ചു. പിണ്ടിമന കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ഷാജി അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ സി.എസ് ഷൈല , പഞ്ചായത്ത് അംഗങ്ങളായ ഷൗക്കത്ത് അലി ,സീന ബേസിൽ, സിബി ജെയിംസ്, പ്രിൻസ് ജോൺ , ജലജ പൗലോസ് ,ബിബിജോർജ്, റെജി പുലരി ,ജിൻസി വർഗീസ് കൃഷി അസിസ്റ്റൻ്റ് ബേസിൽ എന്നിവർ പ്രസംഗിച്ചു.



















































