Connect with us

Hi, what are you looking for?

NEWS

പൊതുജന സേവാകേന്ദ്രം നാടിന് സമർപ്പിച്ചു.

കോതമംഗലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് പ്രസിഡൻ്റ് എസ് സതീഷിനും കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, വൈസ് ചെയർപേഴ്സൻ സിന്ദു ഗണേശ്, കൗൺസിലർമാരായ സിബി സ്കറിയ, എൽദോസ് പോൾ എന്നിവർക്ക് രാമല്ലൂർ കുരിശും തൊട്ടി ജംഗ്ഷനിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ചടങ്ങിനോടനുബന്ധിച്ച് പൊതുജന സേവാകേന്ദ്രം നാടിന് സമർപ്പിച്ചു. പ്രസ്തുത ഓൺലൈൻ സേവാ കേന്ദ്രത്തിൽ സർക്കാർ, സർക്കാരിതര ആവശ്യങ്ങൾ ജനങ്ങൾക്ക് നടത്താൻ കഴിയും. പി. കെ നാരായണൻകുട്ടി ,എ വി ജോസ് എന്നിവരുടെ നാമധേയത്തിൽ പണി പൂർത്തീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം സി പി എം കോതമംഗലം ഏരിയാ സെക്രട്ടറി ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ശാലോം സ്പീച്ച്& ഹിയറിംഗ് ക്ലിനിക്കിൻ്റെയും ഇ എൻറ്റി സർജൻ ഡോ: സനിൽ ജോസഫ്, കൺസൾട്ടൻ്റ് ഓഡിയോളജിസ്റ്റ് & സ്പീച്ച് പാത്തോളജിസ്റ്റ് ശ്രീക്കുട്ടി സലുവിൻ്റെയും നേതൃത്വത്തിൽ കേൾവി പരിശോധന ക്യാമ്പും നടത്തി. സുധപത്മജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.മോഹനൻ, വിനോദ കുമാർ ജേക്കബ്, പി.കെ.സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...