കോതമംഗലം: പിണ്ടിമന ഗവ. യു പി സ്കൂളിൽ നടത്തിയ വായന ദിനാചരണം ചെറുകഥാകൃത്ത് അനിൽ കോട്ടമുകൾ അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എസ്എംസി
ചെയർപേഴ്സൺ നിത്യ വിൽസൺ അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജോർജ് വായനാദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ലത ഷാജി, മെമ്പർമാരായ സീന ബേസിൽ, ബിബി എൽദോസ്, റെജി എം.റ്റി., അഖിൽ രവി, സ്കൂൾ ഹെഡ്മിസ്ട്രസ് ലിജി വി. പോൾ, ചിന്തു രാജ്, അദ്ധ്യാപകരായ സന്ധ്യ തമ്പി,ബി. രശ്മി,പി.വി വിനിത,എ.കെ ദിവ്യമോൾ , റെജിന വർക്കി
എന്നിവർ പ്രസംഗിച്ചു. പി.എൻ പണിക്കർ അനുസ്മരണം, വായനാദിന ക്വിസ്, വായന മത്സരം, പുസ്തകപരിചയം, പദ്യപാരായണം, അനുസ്മരണ മണ്ഡപം, എന്നിവയും നടത്തി. അടുത്തമാസം 18 വരെ നീണ്ടു നിൽക്കുന്ന വായന മാസാചരണത്തിൽ കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.



















































