കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസിഊരില്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പിണവൂര്‍കുടി അങ്കണവാടിയ്ക്ക് സമീപം മരുതുംമൂട്ടില്‍ സുരേന്ദ്രന്റെ മകള്‍ അപര്‍ണ(15)ആണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലെ ബാത്ത് റൂം വെന്റിലേഷന് ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെ ജോലി കഴിഞ്ഞെത്തിയ അമ്മയാണ് മകളെ കാണാതായി അന്വേഷിച്ചപ്പോള്‍ തൂങ്ങിമരിച്ച മകളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മരണകാരണം പോലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിയ്ക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക് വിദക്തർ വീട്ടിിലെത്തി പരിശോധിന നടത്തി. പിണവൂര്‍കുടി ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ ബിന്ദു.സഹോദരങ്ങള്‍:സുധി,ബിബിന്‍.