Connect with us

Hi, what are you looking for?

NEWS

എസ്.ഡി സിസ്റ്റേഴ്‌സ് കാരുണ്യത്തിന്റെ രണ്ടാംഘട്ടആഘോഷം നടത്തി. 

എസ്.ഡി സിസ്റ്റേഴ്‌സ് കാരുണ്യത്തിന്റെ രണ്ടാം ഘട്ടആഘോഷം നടത്തി.

കോതമംഗലം : അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിന്റെ (എസ്.ഡി) കോതമംഗലം കോഴിപ്പിള്ളി സെന്റ്‌ വിൻസെന്റ് പ്രൊവിൻഷ്യൽ ഹൗസിൽ വിശുദ്ധ വിൻസൻ്റ്ഡി പോളിന്റെ തിരുനാൾ ദിനത്തിൽ കാരുണ്യത്തിന്റെ രണ്ടാം ഘട്ടആഘോഷം നടത്തി. എസ്.ഡി സന്യാസ സമൂഹം രൂപം കൊണ്ടിട്ടു നൂറു വർഷങ്ങൾ പിന്നിടുമ്പോൾ ശതാബ്‌ദി ആഘോഷങ്ങളോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്.

പ്രൊവിൻസിന്റെ പരിധിയിലുള്ള തൊടുപുഴ പ്രത്യാശ റീഹാബിലിറ്റേഷൻ സെന്ററിലെ ഭിന്ന ശേഷിക്കാരായ സഹോദരിമാരുടെയും കീരംപാറ സ്നേഹസദൻ മാനസിക ആരോഗ്യ കേന്ദ്രത്തിലെ സഹോദരിമാരുടെയും സംഗമാണ് രണ്ടാം ഘടത്തിൽ നടത്തിയത്.ചാപ്പലിൽ നടത്തിയ പ്രാർത്ഥനയ്ക്ക് ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേരി. പങ്കെടുത്ത എല്ലാക്കും സമ്മാനങ്ങളും നൽകി.

സമൂഹത്തിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പര്യായമായും, മാറ്റി നിർത്തപെട്ടവരുടെ ആലംബമായും മാറുക എന്നത് ഓരോ എസ്.ഡി സഹോദരിയുടെയും ഉത്തരവാദിത്തം ആണെന്ന് പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ കൊച്ചുറാണി സന്ദേശത്തിൽ പറഞ്ഞു.

 

 

You May Also Like

error: Content is protected !!