Connect with us

Hi, what are you looking for?

CHUTTUVATTOM

തകർന്ന ഗ്രാമീണ റോഡുകൾ നന്നാക്കുന്നതിന് തുക അനുവദിക്കുവാൻ എംഎൽഎ കത്ത് നൽകി

പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ മോശമായ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 164 ലക്ഷം രൂപയുടെ പദ്ധതികൾ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 22 റോഡുകൾ പുനർ നിർമ്മിക്കുന്നതിനാണ് തുക ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ കാലവർഷ കെടുതിയിൽ തകർന്ന റോഡുകളുടെ പട്ടികയാണ് സമർപ്പിച്ചത്.
രായമംഗലം ഗ്രാമപഞ്ചായത്തിലെ പി.എ പൗലോസ് കോർ എപ്പിസ്‌കോപ്പ റോഡ്, വട്ടോളിപ്പടി – കളർകോട് കോളനി റോഡ്, സി.എസ്.ഐ ചർച്ച് – എരപ്പ് റോഡ്, മൂരുകാവ് – ചെറുക്കുന്നം കനാൽ ബണ്ട് റോഡ്, കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ കനാൽ ബണ്ട് റോഡ്, മംഗലം എസ്റ്റേറ്റ് – പനങ്കുരുത്തോട്ടം ക്ഷേത്രം റോഡ്, തോട്ടുവ – പറയത്ത് കടവ് റോഡ്, ഗാന്ധി പുഞ്ച റോഡ്, ചുണ്ടക്കുഴി ഫാം റോഡ്, പുളിയാമ്പിള്ളി കോളനി – ഓലിപ്പാറ റോഡ്, കെ. കരുണാകരൻ റോഡ്, അശമന്നൂർ പഞ്ചായത്തിലെ ഞണ്ടാടി കനാൽ ബണ്ട് റോഡ്, വട്ടപ്പാറച്ചാൽ – ഇരുങ്ങനാക്കണ്ടം റോഡ്, മുടക്കുഴ പഞ്ചായത്തിലെ അകനാട്‌ – കാവുങ്കൽപ്പാടം റോഡ്, ഒക്കൽ പഞ്ചായത്തിലെ മലയിലാൻ റോഡ്, കാത്തലിക്ക് സിറിയൻ ബാങ്ക് റോഡ്,  പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ മുല്ലക്കൽ ജംഗ്ഷൻ – അംഗൻവാടി റോഡ്, മാളിയേക്കൽ റോഡ്,
വെങ്ങോല പഞ്ചായത്തിലെ കണ്ടന്തറ – ആശാരിമോളം റോഡ്, അംഗനവാടി സേവനപുരം റോഡ്, വേങ്ങൂർ പഞ്ചായത്തിലെ വേങ്ങൂർ – അകനാട്‌ റോഡ്  എന്നീ പദ്ധതികളാണ് അംഗീകാരത്തിനായി സമർപ്പിച്ചത്.
ഇത് കൂടാതെ പ്രളയത്തിൽ തകർന്ന റോഡുകൾ പുനരുദ്ധരിക്കുന്നതിനായി അനുവദിക്കപ്പെട്ട 18 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. എല്ലാ റോഡ് പദ്ധതികളുടെയും ടെൻഡർ നടപടികൾ പൂർത്തിയാക്കി. ടൈൽ വിരിക്കേണ്ട റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. ടാറിംഗ് പ്രവൃത്തികൾ മഴ മാറിയതിന് ശേഷം ആരംഭിക്കും. 485 ലക്ഷം രൂപയാണ് പെരുമ്പാവൂർ മണ്ഡലത്തിലെ പ്രവൃത്തികൾക്കായി അനുവദിച്ചത്.

You May Also Like

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

error: Content is protected !!