Connect with us

Hi, what are you looking for?

CHUTTUVATTOM

തൂങ്ങാലി സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടം ഉദ്‌ഘാടനം ചെയ്തു.

പെരുമ്പാവൂർ : വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ തൂങ്ങാലി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പണികഴിപ്പിച്ച സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. അടിയന്തിര ഘട്ടങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ എം.എൽ.എക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിന് തുക അനുവദിച്ചത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് ഒ. ദേവസ്സി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോൾ ഉതുപ്പ്, കെ.പി വർഗീസ്, സീന ബിജു, എം.പി പ്രകാശ്, പ്രീത സുകു, പഞ്ചായത്ത് അംഗങ്ങളായ ലീന ജോയി, ഷീബ ചാക്കോ, പ്രിയ തോംസൻ, ബീന പൗലോസ്, സുധീഷ് ബാലൻ, മോഹനൻ, മുൻ പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ആശുപത്രി വികസന സമിതി അംഗങ്ങളായ ഒ.സി കുര്യാക്കോസ്, എൽദോ ചെറിയാൻ, റോയി പുതുശ്ശേരി, പി.എം മാത്യു, കെ.എം പൗലോസ് എന്നിവർ പ്രസംഗിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...