Connect with us

Hi, what are you looking for?

CHUTTUVATTOM

പിഎസ്സിക്കെതിരെ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : ആസൂത്രണ ബോർഡിലെ പരീക്ഷ അട്ടിമറിയിൽ പി എസ് സി ക്കെതിരെ ക്രൈംബ്രാഞ്ച്. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് ക്ലറിക്കൽ വീഴ്ച അല്ലെന്നും അതു ബോധപൂർവ്വമാണെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി. എഫ് ഐ ആർ റദ്ദാക്കാൻ പി എസ് സി കോടതിയെ സമീപിച്ചത് ദുരൂഹമാണ്. പി എസ് സി ചെയർമാനും അംഗങ്ങളും അടങ്ങുന്ന പ്രതികളെ രക്ഷിക്കാനാണ് നീക്കം നടക്കുന്നതെന്നും ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിലുണ്ട്.

 

ആസൂത്രണ ബോർഡിലെ പരീക്ഷയിലെ ആദ്യ ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപൻ 10 ചോദ്യങ്ങൾക്ക് അപൂർണ്ണമായ ഉത്തരമാണ് നൽകിയത്. ഈ ഉത്തരങ്ങൾ പരിശോധിക്കാതിരുന്നത് ബോധപൂർവം എന്ന് കരുതണം. മാർക്ക് ഷീറ്റ് പരാതിക്കാർക്ക് കൈമാറാൻ ഉണ്ടായ കാലതാമസവും സംശയസ്പദമാണ്. ജയലാൽ എന്ന ഉദ്യോഗാർത്ഥി 2025 ജൂൺ 11ന് ഉത്തര കടലാസിനായി അപേക്ഷ നൽകി. പി എസ് സി മറുപടി നൽകിയത് ഒരു വർഷത്തിന് ശേഷം 2026 ജൂൺ 18 നായിരുന്നു. മനപ്പൂർവമുള്ള വൈകിപ്പിക്കൽ ആണ് പി എസ്. സി നടത്തിയത്.

 

അഡ്വൈസ് മെമ്മോ നൽകിയാൽ ഒരു വർഷത്തിനുള്ളിലുള്ള നിയമനം റദ്ദാക്കാൻ മാത്രമാണ് പിഎസ് സി യ്ക്ക് അധികാരം. പരീക്ഷാ പേപ്പറിന്റെ പകർപ്പ് നൽകാൻ ബോധപൂർവ്വമായ കാലതാമസം ഉണ്ടാക്കി. പരാതിക്കാർക്ക് നിയമപരമായ അവകാശം തടയാനും ഒന്നാം റാങ്ക് കിട്ടിയ അരുൺ ജെ പ്രതാപിനെ സംരക്ഷിക്കാനും ആണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട്. ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് ക്ലറിക്കൽ വീഴ്ച അല്ലെന്നും അതു ബോധപൂർവ്വമാണെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കിൽ ജയലാലിന്റെ അപേക്ഷയിൽ വേഗത്തിൽ ഉത്തര കടലാസ്കളുടെ പകർപ്പ് ലഭ്യമാക്കുമായിരുന്നു.

You May Also Like

CHUTTUVATTOM

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് അറിയിച്ചത്. ഇന്ത്യന്‍...

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ്...

error: Content is protected !!