Connect with us

Hi, what are you looking for?

NEWS

ടൗൺ ബൈപ്പാസിന്റെ സാമൂഹ്യാഘാത പഠനം തുടങ്ങി

പെരുമ്പാവൂർ : നിർദ്ദിഷ്ഠ പെരുമ്പാവൂർ ബൈപ്പാസിന്റെ ആലുവ മൂന്നാർ റോഡ് മുതൽ പഴയ മൂവാറ്റുപുഴ റോഡ്‌ വരെയുള്ള ആദ്യ ഘട്ട പദ്ധതിയുടെ സാമൂഹ്യാഘാത പഠനം ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പദ്ധതി കടന്നു പോകുന്ന പ്രദേശത്തെ കുടുംബങ്ങളിൽ നേരിട്ട് എത്തിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കുന്നത്. യൂത്ത് സോഷ്യൽ സർവ്വീസ് ഓർഗനൈസേഷനെയാണ് സാമൂഹ്യാഘാത പഠനത്തിനായി തെരഞ്ഞെടുത്തതെന്ന് എം.എൽ.എ പറഞ്ഞു. എൺപതോളം വസ്തു ഉടമകളിൽ നിന്ന് ഏകദേശം ആറ് ഏക്കർ സ്ഥലം ആദ്യ ഘട്ടത്തിനായി ഏറ്റെടുക്കേണ്ടി വരും. രണ്ട് മാസത്തിനുള്ളിൽ പഠനം പൂർത്തീകരിച്ചു റിപ്പോർട്ട് സമർപ്പിക്കണം.

2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമാണ് സാമൂഹ്യാഘാത പഠനം നിർബന്ധമാക്കിയത്. പഠന റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു കഴിഞ്ഞാൽ അധികം വൈകാതെ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുവാൻ സാധിക്കും. പെരുമ്പാവൂർ ബൈപാസിന്റെ 133.24 കോടി രൂപയുടെ ആദ്യ ഘട്ട പദ്ധതിക്കാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി ) ന്റെ അനുമതി ലഭ്യമായിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. പെരുമ്പാവൂർ, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഏകദേശം നാല് കിലോ മീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ആലുവ – മൂന്നാർ റോഡിൽ മരുത് കവലയിൽ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത പദ്ധതിയാണ് ഇത്. കിറ്റ്‌കോ ആണ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!