Connect with us

Hi, what are you looking for?

CRIME

പോലീസുദ്യോഗസ്ഥർ ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടിയവരെ പെരുമ്പാവൂർ പോലീസ് പിടികൂടി

പെരുമ്പാവൂർ : പോലീസുദ്യോഗസ്ഥർ ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടിയ നാൽവർ സംഘം പോലീസ് പിടിയിൽ .മാറംപള്ളി പള്ളിക്കവല ഈരേത്താൻ വീട്ടിൽ മനാഫ് (32), മുടിക്കൽ ഭാഗത്ത് മൂക്കട വീട്ടിൽ സൂൽഫിക്കർ (28), പള്ളിക്കവല ഭാഗത്ത് ഊരോത്ത് വീട്ടിൽ രാജൻ (49) വെങ്ങോല അല്ലപ്ര ഭാഗത്ത് വാരിക്കാടൻ വീട്ടിൽ അൻസാർ (49) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട് ലറ്റിന് സമീപത്താണ് സംഭവം. സംഘം പോലീസാണെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും , പണമടങ്ങുന്ന പഴ്സും തട്ടിയെടുക്കുകയായിരുന്നു.

സുൽഫിക്കർ മയക്കുമരുന്നുൾപ്പടെയുള്ള കേസിലെ പ്രതിയും പെരുമ്പാവൂർ സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ പെട്ടയാളുമാണ്. രാജൻ ആക്രമണക്കേസിലെ പ്രതിയാണ്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്. എം.തോമസ്, ജോസി.എം.ജോൺസൻ, ഗ്രീഷ്മ ചന്ദ്രൻ, ഏ.എസ്.ഐ മാരായ എം.ടി.ജോഷി, അനിൽ.പി.വർഗീസ്, സി.പി.ഒ സുബൈർ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...