Connect with us

Hi, what are you looking for?

CHUTTUVATTOM

പണിയേലി മൂവാറ്റുപുഴ റോഡിന് 5 കോടി രൂപ അനുവദിച്ചതായി എം.എൽ.എ

പെരുമ്പാവൂർ : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ പാണിയേലി മൂവാറ്റുപുഴ റോഡിന് അഞ്ചു കോടി രൂപ അനുവദിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നബാർഡ് ഫണ്ടിൽ നിന്നാണ് പദ്ധതിക്ക് തുക അനുവദിച്ചത്. റോഡിന്റെ മോശം അവസ്ഥയെ തുടർന്ന് പദ്ധതി തയ്യാറാക്കി നബാർഡിന് സമർപ്പിച്ചിരുന്നു. ഭരണാനുമതി ലഭ്യമായ പദ്ധതിയുടെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.

പയ്യാൽ മുതൽ ഓടക്കാലി വരെയുള്ള റോഡ് ഏറ്റവും ആധുനികമായ ഡി.ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് പുനർ നിർമ്മിക്കും. നാല് കിലോമീറ്റർ നീളത്തിൽ 5.5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം. രാത്രി യാത്രക്കാർക്ക് സഹായകരമാകുന്ന റിഫ്ലക്ടർ, ദിശാസൂചികൾ എന്നിവ റോഡിൽ സ്ഥാപിക്കും. അശമന്നൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് പാണിയേലി മൂവാറ്റുപുഴ റോഡ്. പയ്യാൽ വരെയുള്ള ഭാഗം കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് 25 ലക്ഷം രൂപ വിനിയോഗിച്ചു കുഴികൾ അടച്ച് നവികരിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!