Connect with us

Hi, what are you looking for?

CHUTTUVATTOM

മുടക്കുഴ ഗവ. എൽ.പി സ്കൂളിന് ബസ്സ്

പെരുമ്പാവൂർ : മുടക്കുഴ ഗവ. യു.പി സ്കൂളിൽ അനുവദിച്ച ബസ്സിന്റെ വിതരണ ഉദ്‌ഘാടനം അഡ്വ. എൽദോ കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ – ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.77 ലക്ഷം രൂപ വിനിയോഗിച്ചു മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി ബസ്സുകൾ നൽകിയത്. 108 വർഷം മുൻപ് സ്ഥാപിതമായ ഈ വിദ്യലയത്തിൽ പ്രി പ്രൈമറി മുതൽ ഏഴ് ക്ലാസ്സ് വരെ 94 കുട്ടികൾ പഠിക്കുന്നുണ്ട്.

മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുടക്കുഴ വൈസ് പ്രസിഡന്റ് എ.റ്റി അജിത്കുമാർ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽസി പൗലോസ്, ജനപ്രതിനിധികളായ ജോബി മാത്യു, ഷോജ റോയി, പി.കെ ശിവദാസ്, ഷൈമി വർഗീസ്, എസ്. നാരായണൻ, മിനി ഷാജി, സിനു ശശി, പി.കെ രാജു, ബിബിൻ പുനത്തിൽ, ബിന്ദു ഉണ്ണി, ലിസി മത്തായി, മുടക്കുഴ സഹകരണ ബാങ്ക് പി.പി അവറാച്ചാൻ, ഷീന പുന്നൂസ്, ഡാമി പോൾ, ഷാജി കീച്ചേരി, ഹെഡ്മിസ്ട്രസ് ആശാലത എം, പി.ടി.എ പ്രസിഡന്റ് രാജേഷ് കെ.എം, ജോഷി തോമസ്, എൽദോ പത്തിക്കൽ, രാജു പോക്കത്തായി, ശിവരാജൻ, ജോളി കെ.ജോസ്, രാജീവ് മുടക്കുഴ, അനക്‌സ് ജോൺ, നോയൽ ജോസ് എന്നിവർ സംബന്ധിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...