Connect with us

Hi, what are you looking for?

CHUTTUVATTOM

9 വിദ്യാലയങ്ങൾക്ക് 1367 ഫർണ്ണിച്ചറുകൾ ; വിദ്യാലയങ്ങൾക്ക് ആധുനിക ഫർണിച്ചറുകൾ നൽകി.

പെരുമ്പാവൂർ : മണ്ഡലത്തിലെ 9 വിദ്യാലയങ്ങളുടെ മുഖം മാറുകയാണ്. എം.എൽ.എ ഫണ്ടിൽ നിന്നും അക്കാദമിക്ക് ബ്ലോക്കുകൾ അനുവദിച്ച 8 വിദ്യാലയങ്ങൾക്കും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചു നിർമ്മാണം പൂർത്തികരിച്ച കൊമ്പനാട് ഗവ. യു.പി സ്‌കൂളിനും ഉൾപ്പെടെ 9 വിദ്യാലയങ്ങൾക്കാണ് ആധുനിക ഫർണ്ണിച്ചറുകൾ നൽകുന്നത്. വാണിയപ്പിള്ളി ഗവ. എൽ.പി സ്‌കൂളിൽ അനുവദിച്ച ഫർണ്ണിച്ചറുകളുടെ വിതരണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു.

എം.എൽ.എ ഫണ്ടിൽ നിന്നും മണ്ഡലത്തിലെ 9 വിദ്യാലയങ്ങളിൽ സ്മാർട്ട് പെരുമ്പാവൂർ പദ്ധതി പ്രകാരമാണ് ഫർണിച്ചറുകൾ നൽകിയത്. 42.30 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി അനുവദിച്ചത്. വാണിയപ്പിള്ളി സ്‌കൂളിൽ 80 ഫർണിച്ചറുകൾ നൽകി. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പോൾ കെ.പോൾ അദ്ധ്യക്ഷത വഹിച്ചു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ, ജില്ല പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജ റോയി, പഞ്ചായത്ത് അംഗങ്ങളായ സോമി ബിജു, കെ.ജെ മാത്യു, ജോസ് എ. പോൾ, വിപിൻ പരമേശ്വരൻ, ബിന്ദു ഉണ്ണി, വത്സ വേലായുധൻ, ഡോളി മത്തായികുടി, രജിത ജെയ്മോൻ, അഡ്വ. ജോബി മാത്യു, പി.എസ് സുനിത്, നീലകണ്ഠൻ ഇളയത്, ഹെഡ്മിസ്ട്രസ് ദൻഷ, ബിജു ടി.കെ എന്നിവർ സംസാരിച്ചു.

വിദ്യാലയങ്ങൾക്ക് അനുവദിച്ച കെട്ടിടങ്ങൾ നിർമ്മാണം പൂർത്തികരിക്കുമ്പോൾ നേരിടുന്ന മികച്ച ഫർണ്ണിച്ചറുകളുടെ അഭവത്തിന് ഇതോടെ പരിഹാരമാവുകയാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. ആധുനിക ഫർണ്ണിച്ചറുകൾ കൂടി എത്തുന്നതോടെ മണ്ഡലത്തിലെ 9 വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറും. 1367 ഫർണ്ണിച്ചറുകളാണ് പദ്ധതി പ്രകാരം അനുവദിച്ചത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായി വരുന്ന മുഴുവൻ ഫർണ്ണിച്ചറുകളും പദ്ധതി പ്രകാരം നൽകി. 9 വിദ്യാലയങ്ങളിലെ 37 ക്ലാസ് മുറികൾ ഇത് പ്രകാരം ഹൈടെക്ക് ക്ലാസ് മുറികൾ ആയി മാറുകയാണ്.

കൊമ്പനാട് ഗവ. യു.പി സ്‌കൂൾ 204 എണ്ണം, വേങ്ങൂർ ഗവ. എൽ.പി സ്‌കൂൾ 166 എണ്ണം, ഗവ. എൽ.പി സ്‌കൂൾ പുല്ലുവഴി 197 എണ്ണം, വാണിയപ്പിള്ളി ഗവ. എൽ.പി സ്‌കൂൾ 80 എണ്ണം, കാഞ്ഞിരക്കാട് ഗവ. എൽ.പി സ്‌കൂൾ 23 എണ്ണം, വളയൻചിറങ്ങറ ഗവ. എൽ.പി സ്‌കൂൾ 235 എണ്ണം, കീഴില്ലം ഗവ. യു.പി സ്‌കൂൾ 73 എണ്ണം, ഗവ. യു.പി സ്‌കൂൾ പുഴുക്കാട് – 72 എണ്ണം, ഇരിങ്ങോൾ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ 317 എണ്ണം എന്നീ വിദ്യാലയങ്ങളിലാണ് പദ്ധതി പ്രകാരം ഫർണ്ണിച്ചറുകൾ അനുവദിച്ചത്. അധ്യാപകർക്കുള്ള 74 ഫർണ്ണിച്ചറുകളും വിദ്യാർഥികൾക്കുള്ള 1233 ഫർണ്ണിച്ചറുകളും ആണ് വിദ്യാലയങ്ങൾക്ക് നൽകിയത്. വിദ്യാർത്ഥികൾക്ക് 391 ഡെസ്‌ക്കുകളും 782 കസേരകളും ആണ് നൽകിയത്. അധ്യാപകർക്കുള്ള 37 ഡെസ്‌ക്കുകളും 37 കസേരകളും ഇതോടൊപ്പം ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള 120 ഫർണ്ണിച്ചറുകളും വിതരണം ചെയ്തു.

You May Also Like

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

error: Content is protected !!