Connect with us

Hi, what are you looking for?

CHUTTUVATTOM

അംഗൻവാടികളിൽ മിൽമ ഡിലൈറ്റ് വിതരണം ചെയ്തു.

പെരുമ്പാവൂർ : കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്‌, കൂവപ്പടി ഐ.സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അംഗണവാടി പ്രീ സ്കൂൾ കുട്ടികൾക്കുള്ള പോഷകാഹാര മിൽക്ക് പാനീയത്തിന്റെ ബ്ലോക്ക് പഞ്ചായത്ത് തല വിതരണോത്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. വളയൻ ചിറങ്ങര അംഗണവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേസിൽ പോൾ അധ്യക്ഷത വഹിച്ചു. സമ്പുഷ്ട കേരളം പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് അംഗണവാടി കുട്ടികൾക്കായി മിൽമ തയ്യാറാക്കുന്ന പോഷക പാനീയമാണ് മിൽമ മിൽക്ക് ഡിലൈറ്റ്.

അത്യാധുനികമായ അൾട്രാ ഹൈ ടെമ്പറേച്ചർ സാങ്കേതിക വിദ്യയിലൂടെ ഉയർന്ന ഊഷ്മാവിൽ അണുവിമുക്തമാക്കിയ പാൽ വിറ്റാമിൻ എ, ഡി എന്നിവയാൽ സമ്പുഷ്‌ടീകരിച്ച് പഞ്ചസാരയും പ്രകൃതിദത്ത രുചിയും ചേർത്താണ് തയ്യാറാക്കുന്നത്. ഇതിൽ കൃത്രിമ ചേരുവകളോ യാതൊരു പ്രിസർവേറ്റിവുകളോ ചേർക്കുന്നില്ല. ചടങ്ങിൽ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനു അബീഷ്, സി.ജെ ബാബു, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ എ.ടി അജിത് കുമാർ, അംബിക മുരളീധരൻ രാജേഷ് എം.കെ, ബീന ഗോപിനാഥ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ജോയി പൂണേലി, ടിൻസി ബാബു, ശ്രീനി എന്നിവർ ആശംസകൾ അർപ്പിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...