Connect with us

Hi, what are you looking for?

NEWS

തങ്കമ്മക്കും, രാജമ്മക്കും ആശ്വാസം; ഇനി സ്വന്തം മണ്ണിൽ കാലുറപ്പിച്ച് നിൽക്കാം

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കോതമംഗലം :”കുടിയൊഴിപ്പിക്കാൻ വരുന്ന സ്‌ക്വാഡുകരെ പേടിച്ച്, അടുപ്പത്ത് വെച്ച കഞ്ഞി വാങ്ങി തലയിൽ ചുമന്ന്, ആ ചൂട് പോലും വകവെക്കാതെ കാടിനുള്ളിലേക്ക് ഓടി ഒളിച്ച കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് സ്വന്തം മണ്ണാണെന്ന ധൈര്യത്തോടെ കാലുറപ്പിച്ചു നിൽക്കാനുള്ള അവസ്ഥയിലേക്ക് എത്തിയല്ലോ, അതുമതി “കുട്ടമ്പുഴ ടൗൺഹാളിൽ നിന്ന് പട്ടയം ഏറ്റുവാങ്ങി മടങ്ങവേ മണികണ്ഠൻ ചാൽ സ്വദേശിനി പുതിയാംകോട്ടിൽ തങ്കമ്മ കുട്ടൻ നെടുവീർപ്പോടെ പറഞ്ഞു.

തന്റെ പതിനാലാം വയസ്സിലാണ് മണികണ്ഠൻ ചാലിലേക്ക് തങ്കമ്മ എത്തുന്നത്. അന്നുമുതൽ ഓരോ കഷ്ടപ്പാടുകൾ അതിജീവിച്ച് ഇവിടെ വരെ എത്തി. ഭർത്താവും മകനും മരണപ്പെട്ടതോടെ നിലവിൽ ഒറ്റക്ക് താമസിക്കുന്ന തങ്കമ്മയെ സംബന്ധിച്ചിടത്തോളം പട്ടയം ലഭിച്ചത് ഏറെ ആശ്വാസമാണ്.

രാജമ്മക്ക് 50 വർഷത്തെ കാത്തിരിപ്പ്‌ അവസാനിച്ചു.

നീണ്ട 50 വർഷങ്ങളുടെ പരിശ്രമങ്ങൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ 84 കാരിയായ ഉരുളൻതണ്ണി പുള്ളോലിൽ വീട്ടിൽ രാജമ്മ കുമാരാൻ ഒടുവിൽ ഭൂമിയുടെ അവകാശിയായി മാറി.

പലവിധ ഓഫീസുകളിൽ കാലങ്ങളായി കയറിയിറങ്ങിയെങ്കിലും ഈ സർക്കാരിന്റെ കാലത്താണ് അതിനൊരു ഫലമുണ്ടായതെന്നും പറഞ്ഞറിയിക്കാൻ പറ്റാത്ത ആശ്വാസമാണുള്ളതെന്നും പട്ടയം ഏറ്റുവാങ്ങിയ ശേഷം രാജമ്മ പറഞ്ഞു. വാർദ്ധക്യാവസ്ഥയിലെ ബുദ്ധിമുട്ടുകൾ നേരിടുന്ന അവർക്ക് പട്ടയമെന്നത് ഒരു രേഖയ്ക്ക് അപ്പുറം ആത്മവിശ്വാസം കൂടിയാണ്.

ചട്ടങ്ങളും നിയമ പ്രശ്നങ്ങളും വനം വകുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങളും എല്ലാം പരിഹരിച്ചാണ് കുട്ടമ്പുഴ വില്ലേജിലെ കല്ലേലിമേട്, മണികണ്ഠൻചാൽ പ്രദേശത്തെ 69 കുടിയേറ്റ കർഷക കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചത്. കോതമംഗലം സ്പെഷ്യൽ തഹസിൽദാർ ഭൂമി പതിവ് കാര്യാലയത്തിന്റെ പ്രവർത്തന ഫലമായാണ് ഇത് സാധ്യമായത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി, അന്തീനാട്ട് അഗസ്റ്റിൻ മാത്യു (പാപ്പച്ചൻ-86) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്‌ച 3ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പെണ്ണമ്മ നീലൂർ എടേട്ട് കുടുംബാഗം. മക്കൾ : മേരി...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ ആദരം 2026 എന്ന പ്രോഗ്രാമിലൂടെ മുഴുവൻ ജീവനക്കാരെയും ആദരിച്ചു. ലോക്കൽ മാനേജർ,പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അധ്യാപകർ, അനദ്ധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ, സ്കൂൾ പാചക...

CHUTTUVATTOM

കോതമംഗലം: മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെയും,സെന്റ്.മേരീസ് ദൈവാലയത്തിന്റെയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വാസൻ ഐ കെയറിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. 250 പേർ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു....

CHUTTUVATTOM

കോതമംഗലം: സിഎംസി കോതമംഗലം പാവനാത്മാ പ്രോവിൻസിലെ കുറുപ്പംപടി മഠാംഗമായ സി. എയ്ഞ്ചൽ മേരി (സെലിന സി എം -86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച  2.30ന്  കുറുപ്പംപടി (മുടക്കിരായി) സെൻ്റ് പീറ്റർ ആൻഡ് പോൾസ്...

CHUTTUVATTOM

കോതമംഗലം : എറണാകുളം ജില്ലയിലെ മികച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ള പ്രഥമ പുരസ്കാരം കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്. വിദ്യാഭ്യാസ ഉപഡയറക്‌ടർ സുബിൻ പോൾ പുരസ്ക്‌കാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറി. തുടർന്ന്...

CHUTTUVATTOM

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവതി അറസ്‌റ്റിൽ. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ മിനിമോൾ (48) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കോതമംഗലത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ശോഭന പബ്ലിക് സ്‌കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിൽവര പ്രദർശനവും കലാ-വിനോദ പരിപാടികളും സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.മൈലക്കൊമ്പ് സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാർ രാജപാത തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് 2025 മാർച്ച് 16 ന് നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം ബിഷപ്പ് എമിരിറ്റസ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ എം പി, എംഎൽഎ,...

CHUTTUVATTOM

കോതമംഗലം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലാ (ഇഎസ്എ) കരട് വിജ്ഞാപനങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലകളെയും പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ്...

ACCIDENT

കോതമംഗലം: ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു. പുന്നേക്കാട് പടിഞ്ഞാറയില്‍ (ചാലില്‍) പി.വി. എല്‍ദോസ് (61) ആണ് മരിച്ചത്. കഴിഞ്ഞ 11ന് കീരംപാറയില്‍ നടന്നുപോയ എല്‍ദോസിനെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു....

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് നാളുകളായി കട്ടപ്പുറത്ത്.കേടായ ആംബുലന്‍സ് വര്‍ക്ക്ഷോപ്പിലേക്ക് മാറ്റിയെങ്കിലും അറ്റകുറ്റപണി നടത്തി പുറത്തിറക്കാന്‍ നടപടിയുണ്ടായിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന ഒരു ആംബുലന്‍സും ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് വര്‍ക്കിന് ഉപയോഗിച്ചിരുന്ന വാഹനവും കാലപ്പഴക്കംമൂലം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 പ്രദേശങ്ങളെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നേതൃത്വത്തിൽ ടൂറിസം...

error: Content is protected !!