Connect with us

Hi, what are you looking for?

CHUTTUVATTOM

പാണിയേലി-മൂവാറ്റുപുഴ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

പെരുമ്പാവൂർ : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ  പാണിയേലി മൂവാറ്റുപുഴ റോഡ് പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.  എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്‌ഘാടനം നിർവഹിച്ചു. നബാർഡ്  ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് കോടി രൂപയ്ക്കാണ് റോഡ് നിർമ്മാണം. റോഡിന്റെ മോശം അവസ്ഥയെ തുടർന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പദ്ധതി തയ്യാറാക്കി നബാർഡിന് സമർപ്പിച്ചതിനെ തുടർന്നാണ് തുക അനുവദിച്ചത്.

പയ്യാൽ മുതൽ ഓടക്കാലി വരെയുള്ള ഭാഗത്ത്  ബി.എം ആൻഡ് ബി.സി  നിലവാരത്തിലാണ്  റോഡ് പുനർ നിർമ്മിക്കുന്നത്. നാല് കിലോമീറ്റർ നീളത്തിൽ 5.5 മീറ്റർ വീതിയിൽ റോഡ് നവീകരിക്കും. രാത്രി യാത്രക്കാർക്ക് സഹായകരമാകുന്ന റിഫ്ലക്ടർ,  ദിശാസൂചികൾ  എന്നിവ റോഡിൽ സ്ഥാപിക്കും. ഇതിൽ ഓടക്കാലി, പയ്യാൽ, പനിച്ചയം എന്നി ഭാഗങ്ങളിൽ  270 മീറ്റർ നീളത്തിൽ ടൈൽ വിരിച്ചു മനോഹരമാക്കും.  400 മീറ്റർ നീളത്തിൽ കാനയും അതിനൊപ്പം തന്നെ കലുങ്കും നിർമ്മിക്കുന്നതിനും പദ്ധതിയിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്. പനച്ചിയം കനാൽ പാലം ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വീതി കൂട്ടുന്നുണ്ട്. കനാൽ പാലം വീതികൂട്ടുന്ന പ്രവൃത്തിയാണ് ആദ്യം ആരംഭിക്കുന്നത്.

അശമന്നൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് പാണിയേലി മൂവാറ്റുപുഴ റോഡ്. പയ്യാൽ വരെയുള്ള ഭാഗം കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് 35 ലക്ഷം രൂപ വിനിയോഗിച്ചു കുഴികൾ അടക്കുന്നതിന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ തുക അനുവദിച്ചു നവീകരിച്ചിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി വർഗീസ്, വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ, പഞ്ചായത്ത് അംഗങ്ങളായ ഹണിത് ബേബി, എൻ.പി ശിവൻ, പി.എസ് രാജൻ, വി.പി സലിം, സി.ടി ഫിലിപ്പോസ്, പരീത് ഓടക്കാലി, ടി.എം ജോയി, ജി.കെ ഗോപി, സി.വി എൽദോ, യുനസ് ഓടക്കാലി, അഗ്രോസ് പുല്ലൻ എന്നിവർ സംബന്ധിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...