Connect with us

Hi, what are you looking for?

CHUTTUVATTOM

പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പഠനോത്സവം നടത്തി.

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനങ്ങളുടെ ഫലമായി അക്കാദമിക രംഗത്തും, ഭൗതികരംഗത്തും വിദ്യാർത്ഥികൾ നേടിയ മികവുകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന പഠനോത്സവം പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടത്തി. കോതമംഗലം ബ്ലോക്പഞ്ചായത്തംഗം  ഒ ഇ അബ്ബാസ് പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പി ടി എ പ്രസിഡന്റ്  കെ എം കരീം അദ്ധ്യക്ഷതവഹിച്ചു. സ്കൂളിലാരംഭിച്ച ശാസ്ത്രലാബ് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീലത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.

കുട്ടികൾ തയ്യാറാക്കിയ ഇംഗ്ലീഷ്, ഹിന്ദി കയ്യെഴുത്ത് മാസികകൾ വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സ്മിറ്റി ജേക്കബ്, പി ടി എം അംഗം ഷിജീബ് സൂപ്പി എന്നിവർ പ്രകാശനം ചെയ്തു. സിനിയർ അസിസ്റ്റന്റ്  കെ മനോശാന്തി, സി പി ഒ ബിജു കെ നായർ, സയൻസ് ക്ലബ്ബ് സെക്രട്ടറി ആൻ മേരി ജോൺ, ടി എ ഷമീന എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സി കെ വിലാസിനി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി റൈജ്യ എബ്രഹാം കൃതജ്ഞതയും പറഞ്ഞു. പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ ഘോഷയാത്രയും ഉണ്ടായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...