Connect with us

Hi, what are you looking for?

CHUTTUVATTOM

പല്ലാരിമംഗലത്ത് പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി.

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ആഹ്വാനം ചെയ്ത പരിസ്ഥിതി ദിന പ്ലാസ്റ്റിക് കളക്ഷൻ പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലും, ചുറ്റുപാടും മണ്ണിൽ അടിഞ്ഞു കിടന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ശേഖരിച്ച് കൊണ്ടാണ്‌ തുടക്കം കുറിച്ചത്. ജൂൺ അഞ്ച് ഞായറാഴ്ച പഞ്ചായത്തിൽ ഉടനീളം നടക്കുന്ന പരിപാടിയുടെ വിളംബരമായിട്ടാണ്
ഇന്ന് പ്ലാസ്റ്റിക് പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ചത്. ജനപ്രതിനിധികൾ ജീവനക്കാർ കുടുംബശ്രീ പ്രവർത്തകർ സന്നദ്ധ പ്രവർത്തകർ ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കാളികളായി.
പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സഫിയ സലിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീനത്ത് മൈതീൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം അബ്ദുൽ കരീം, വാർഡ് മെമ്പർ റിയാസ് തുരുത്തേൽ സി ഡി എസ് ചെയർപേഴ്‌സൺ ശരീഫ റഷീദ്, സെക്രട്ടറി എം എം ശംസുദ്ദീൻ അസിസ്റ്റൻ്റ് സെക്രട്ടറി വി ആർ മനോജ്, ഹെഡ് ക്ലാർക്ക് ടി പി ബനേഷ് ഖാൻ വി ഇ ഒ അരുൺ പി നായർ എന്നിവർ നേതൃത്വം കൊടുത്തു.

 

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...