Connect with us

Hi, what are you looking for?

CHUTTUVATTOM

സർഗക്രിയ എന്നത് മനുഷ്യൻ ആകാനുള്ള ശ്രമം; സുഭാഷ് ചന്ദ്രൻ

കോതമംഗലം: മനുഷ്യൻ ആകാനുള്ള നിരന്തര ശ്രമത്തിന്റെ പേരാണ് സർഗക്രിയ എന്ന് സുഭാഷ് ചന്ദ്രൻ. അടിവാട് മലയാളം സാമൂഹ്യ സാംസ്കാരിക വേദിയുടെ പുസ്തകോത്സവത്തിന്റെ സമാപനം കുറിച് നടന്ന സാംസ്കാരിക സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യനും ഇതര ജീവി ജാലങ്ങളും ഒരേ പ്രാണനാണ് കൊണ്ട് നടക്കുന്നതെന്ന അറിവാണ് ഒ. വി. വിജയൻ മുതൽ ഖസാൻദ്സാക്കിസ് വരെ പങ്ക് വെക്കുന്നത്. കല്പനാ ശക്തിയുള്ള എഴുത്തുകാരൻ, കല്പന മാത്രം പുറപ്പെടുവിക്കാൻ അറിയാവുന്ന അധികാരികളെ ക്രിയാത്മകമായി തിരുത്തുന്നതാണ് ശരിയായ സാംസ്കാരിക പ്രവർത്തനമെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.

കുട്ടികൾക്കും സ്ത്രീകൾക്കും പാർശ്വവൽകൃതർക്കുമെതിരെ കളിയായി പോലും നടത്തുന്ന ഒച്ചകൾ വലിയ ദുരന്തങ്ങളായി മാറുമെന്ന് സുഭാഷ് ചന്ദ്രൻ ഓർമിപ്പിച്ചു. പ്രൊഫ. ഇബ്രാഹിം സലിം അധ്യക്ഷനായിരുന്നു. പി.റ്റി.ബിനു, കെ.കെ.അഷ്‌റഫ്‌, ഓ.എ.അനസ്, പി.എ.സിറാജ്, സുനി, കെ.എ.സിറാജ് എന്നിവർ സംസാരിച്ചു.  തുടർന്ന് റാസയും ബീഗവും അവതരിപ്പിച്ച ‘ഗസൽ പൂക്കുന്നിടം ‘ എന്ന പരിപാടിയും അരങ്ങേറി.  പ്രണയത്തിന്റെയും വിരഹത്തിന്റെയും വിഷാദം പെയ്ത സ്വര മാധുരി  നാടിനു നവ്യാനുഭവമായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...