Connect with us

Hi, what are you looking for?

CRIME

ഓണക്കാലത്തെ വിൽപ്പനക്കായി വാടക വീടെടുത്ത് ചാരായം വാറ്റ്; എക്സൈസ് കേസെടുത്തു.

കുട്ടമ്പുഴ : ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് കുട്ടമ്പുഴ റേഞ്ച് പ്രിവന്റീവ് ഓഫീസർ പി കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും കുട്ടമ്പുഴ പോലീസും സംയുക്തമായി രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പൂയംകുട്ടി മണികണ്ഠൻചാൽ കരയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന് വന്നിരുന്ന ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി. 200 ലിറ്റർ വാഷ് കണ്ടെടുത്തു. ടി വീട്ടിൽ താമസിക്കുന്ന കരിപ്പിള്ളിശ്ശേരി വീട്ടിൽ രഘു മകൻ രമീശിന്റെ പേരിൽ ഒരു അബ്കാരി കേസെടുത്തു.

ഓണത്തോടനുബന്ധിച്ച് വില്പന നടത്തുന്നതിനായി ചാരായം വാറ്റുന്നതിനുള്ള വാഷാണ് പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് മലയോര മേഖലകൾ കേന്ദ്രീകരിച്ച് ചാരായം വാറ്റ് സംഘങ്ങൾ സജീവമായിട്ടുള്ളതായ എക്സൈസ് ഇൻറലിജൻസ് റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ പരിശോധനകൾശക്തമാക്കി.

പരിശോധനയിൽ   പ്രിവന്റീവ് ഓഫീസർമാരായ പി.കെ.സുരേന്ദ്രൻ,സാജൻ പോൾ,എൻ. എ. മനോജ് (എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ,എറണാകുളം) സീനിയർ സിവിൽ പോലീസ് ഓഫീസർ T. P ജോളി,സിവിൽ എക്സൈസ് ഓഫീസർ ജിജി എൻ ജോസഫ്, T A ശാലു ഡ്രൈവർ പി.ബി.സജീഷ് എന്നിവരും ഉണ്ടായിരുന്നു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!