Connect with us

Hi, what are you looking for?

CHUTTUVATTOM

വടാട്ടുപാറയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി

കോതമംഗലം: വടാട്ടുപാറയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. വടാട്ടുപാറ, അമ്മാവന്‍ സിറ്റിക്കു സമീപം ജനവാസ മേഖലയില്‍ പ്ലാവിനു മുകളില്‍ക്കയറി ഒളിച്ച രാജവെമ്പാലയെ വെള്ളിയാഴ്ച രാവിലെയാണ് കണ്ടത്.

വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോടനാട് ആര്‍ആര്‍ടിയില്‍ നിന്ന് വനപാലക സംഘം എത്തിയാണ് അതിസാഹസികമായി പാമ്പിനെ പിടികൂടിയത്. ഈ മേഖലയില്‍ പാമ്പുകളുടെ ശല്യം രൂക്ഷമാണെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും സ്ഥലത്തെത്തിയ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് ബേബി പറഞ്ഞു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: സ്‌കൂള്‍ ഗ്രൗണ്ടിലെ വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പിണ്ടിമന ടി.വി. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പാമ്പിനെ കണ്ടത്. ഞായറാഴ്ച വൈകിട്ട് ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരാണ് വിവരം സ്‌കൂള്‍ അധികൃതരെ...

error: Content is protected !!