കോതമംഗലം: കോതമംഗലത്ത് കോഴിക്കൂട്ടില്‍ക്കയറി രണ്ട് കോഴികളെ വിഴുങ്ങിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. ആയക്കാടിന് സമീപം പുലിമല ബിജുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ബുധനാഴ്ച രാവിലെ പെരുമ്പാമ്പ് കയറിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ് കൂട്ടില്‍ വിശ്രമിക്കുമ്പോള്‍ കോഴികള്‍ക്ക് തീറ്റ കൊടുക്കാന്‍ എത്തിയ വീട്ടമ്മയാണ് പാമ്പിനെ ആദ്യം കണ്ടത്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോതമംഗലം ഉദ്യോഗസ്ഥന്‍ റസാഖ്, പാമ്പുപിടുത്ത വിദഗ്ദ്ധന്‍ റെജിന്‍ പി.ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.




















































