Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം ഫയർ സ്റ്റേഷൻ യഥാർഥ്യമായി

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു.

നേര്യമംഗലത്ത് ഫയർ സ്റ്റേഷൻ വേണമെന്നുള്ളത് ഏറെക്കാലം ആയിട്ടുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു. നിലവിൽ കവളങ്ങാട് പഞ്ചായത്ത് പരിധിയിലെയും, കീരംമ്പാറ , കുട്ടമ്പുഴ , കഞ്ഞിക്കുഴി , അടിമാലി വണ്ണപ്പുറം പഞ്ചായത്തുകളിലെയും സമീപസ്ഥലങ്ങളിലേക്ക് ഉൾപ്പെടെ പലപ്പോഴും കോതമംഗലത്ത് നിന്നോ അടിമാലിയിൽ നിന്നോ അല്ലെങ്കിൽ തൊടുപുഴയിൽ നിന്നൊക്കെ ഫയർഫോഴ്സ് എത്തേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

അതുകൊണ്ടുതന്നെ പലപ്പോഴും അപകടങ്ങളോ അത്യാവശ്യ സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ഈ പ്രദേശത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടും നേരിട്ടിരുന്നു. ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായിട്ടാണ് നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകാൻ പോകുന്നത്. നേര്യമംഗലത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2016 മുതൽ നിയമസഭയ്ക്കകത്തും സർക്കാർ തലത്തിലും എല്ലാം നിരന്തരമായി നടത്തിയ ഇടപെടലുകളെ തുടർന്ന് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് 18.02.2021-ലെ സർക്കാർ ഉത്തരവ് (എം.എസ്) നം.51/2021/ ആഭ്യന്തരം പ്രകാരം തത്വത്തിൽ അനുമതി നൽകി ഉത്തരവായിരുന്നതായി എം എൽ എ പറഞ്ഞു.എന്നാൽ ഫയർ സ്റ്റേഷന് സ്വന്തമായി സ്ഥലം അന്വേഷിച്ചെങ്കിലും ലഭ്യമായിരുന്നില്ല.

തുടർന്ന് ഇതിന് വേണ്ടി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുമായി നടത്തിയ കൂടിയാലോചനകളെ തുടർന്ന് നേര്യമംഗലത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സാംസ്കാരിക നിലയത്തിന്റെ കെട്ടിടം ഫയർ സ്റ്റേഷനായി വിട്ട് നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.ടി കെട്ടിടത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ തന്നെ ഒരുക്കി നൽകുകയും ചെയ്തിരുന്നു . അതിന്റെ തുടർച്ചയിൽ മറ്റ് സ്റ്റേഷനുകളിൽ നിന്നും നേര്യമംഗലം സ്റ്റേഷനിലേക്ക് ആവശ്യമായ വാഹനങ്ങൾ കണ്ടെത്തി ഉറപ്പുവരുത്തിയിരുന്നു.

എന്നാൽ ആവശ്യത്തിന് തസ്തിക സൃഷ്ടിക്കാൻ കഴിയാത്തതുമൂലം ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുവാൻ ആവശ്യമായ തസ്തികകൾ അനുവദിക്കുവാനും

ഇതിലുപരിയായി ആവശ്യം വരുന്ന തസ്തികകൾ പുനർവിന്യാസത്തിലൂടെ കണ്ടെത്താനും 18/2/26 ൽ ചേർന്ന മന്ത്രിസഭയിൽ തീരുമാനിച്ചത് .ഇതിന്റെ തുടർച്ചയിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന സാഹചര്യത്തിൽ എത്തിയിട്ടുള്ളത്. കവളങ്ങാട് പഞ്ചായത്ത് പരിധി,കീരമ്പാറ പഞ്ചായത്തിലെ കൊണ്ടിമറ്റം പ്രദേശം വരെ ഉൾക്കൊള്ളുന്ന മൂന്നു വാർഡുകൾ,

കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി, മാമലക്കണ്ടം പ്രദേശങ്ങൾ, ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ കരിമണൽ,തട്ടേക്കണ്ണി പ്രദേശങ്ങൾ, അടിമാലി പഞ്ചായത്തിലെ വാളറ, വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളാരിങ്ങാട് വരെ വരുന്ന പ്രദേശങ്ങളാണ് നേര്യമംഗലം ഫയർസ്റ്റേഷന് പരിധിയിൽ വരുന്നത്. കവളങ്ങാട്, കുട്ടമ്പുഴ,കീരമ്പാറ, അടിമാലി,കഞ്ഞിക്കുഴി, വണ്ണപ്പുറം വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഏറെ കാലങ്ങൾ ആയിട്ടുള്ള ഒരാവശ്യമാണ് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതിലൂടെ സാധ്യമായിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ സൗമ്യ ശശി,കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജേക്കബ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രിയങ്ക ടോമി,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനി പി കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫ്രാങ്കോ കെ ജെയിംസ്,

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുൽസു സലീം,എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,കവളങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർമ്മാരായ പി കെ അലിയാർ,ബൈജു മത്തായി, ബിജി സോജി,

മോളി ജോയി, ജോഷി കുര്യാക്കോസ്, ഓമന ജോസ്, എബിമോൻ മാത്യു, ഷിജി അനിൽകുമാർ, കണ്ണൻ പി എം, രഞ്ജിത്ത് കെ കെ, ബിൻസൺ മാത്യു, നൂർജി ഷംസുദ്ദീൻ, ആതിര അഖിൽ, ഷിഞ്ചു ബെന്നി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി മുഹമ്മദ്, കെ ഇ ജോയി,പി എം ശിവൻ, മനോജ് ഗോപി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബിജു പുള്ളിയിൽ,KFOA പ്രസിഡന്റ് കെ ഹരികുമാർ,KFSA സെക്രട്ടറി പ്രണവ് വി,

KFSD&MA സെക്രട്ടറി ഗിരീഷ് കുമാർ കെ കെ എന്നിവർ പങ്കെടുത്തു.കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ നിതിൻ അഗ്രവാൾ IPS DGP സ്വാഗതവും,അഡ്മിനിസ്ട്രേഷൻഡയറക്ടർ അരുൺ അൽഫോൻസ് നന്ദിയും രേഖപ്പെടുത്തി.

You May Also Like

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി, അന്തീനാട്ട് അഗസ്റ്റിൻ മാത്യു (പാപ്പച്ചൻ-86) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്‌ച 3ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പെണ്ണമ്മ നീലൂർ എടേട്ട് കുടുംബാഗം. മക്കൾ : മേരി...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ ആദരം 2026 എന്ന പ്രോഗ്രാമിലൂടെ മുഴുവൻ ജീവനക്കാരെയും ആദരിച്ചു. ലോക്കൽ മാനേജർ,പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അധ്യാപകർ, അനദ്ധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ, സ്കൂൾ പാചക...

CHUTTUVATTOM

കോതമംഗലം: മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെയും,സെന്റ്.മേരീസ് ദൈവാലയത്തിന്റെയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വാസൻ ഐ കെയറിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. 250 പേർ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു....

CHUTTUVATTOM

കോതമംഗലം: സിഎംസി കോതമംഗലം പാവനാത്മാ പ്രോവിൻസിലെ കുറുപ്പംപടി മഠാംഗമായ സി. എയ്ഞ്ചൽ മേരി (സെലിന സി എം -86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച  2.30ന്  കുറുപ്പംപടി (മുടക്കിരായി) സെൻ്റ് പീറ്റർ ആൻഡ് പോൾസ്...

CHUTTUVATTOM

കോതമംഗലം : എറണാകുളം ജില്ലയിലെ മികച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ള പ്രഥമ പുരസ്കാരം കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്. വിദ്യാഭ്യാസ ഉപഡയറക്‌ടർ സുബിൻ പോൾ പുരസ്ക്‌കാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറി. തുടർന്ന്...

CHUTTUVATTOM

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവതി അറസ്‌റ്റിൽ. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ മിനിമോൾ (48) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കോതമംഗലത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ശോഭന പബ്ലിക് സ്‌കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിൽവര പ്രദർശനവും കലാ-വിനോദ പരിപാടികളും സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.മൈലക്കൊമ്പ് സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാർ രാജപാത തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് 2025 മാർച്ച് 16 ന് നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം ബിഷപ്പ് എമിരിറ്റസ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ എം പി, എംഎൽഎ,...

CHUTTUVATTOM

കോതമംഗലം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലാ (ഇഎസ്എ) കരട് വിജ്ഞാപനങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലകളെയും പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ്...

ACCIDENT

കോതമംഗലം: ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു. പുന്നേക്കാട് പടിഞ്ഞാറയില്‍ (ചാലില്‍) പി.വി. എല്‍ദോസ് (61) ആണ് മരിച്ചത്. കഴിഞ്ഞ 11ന് കീരംപാറയില്‍ നടന്നുപോയ എല്‍ദോസിനെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു....

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് നാളുകളായി കട്ടപ്പുറത്ത്.കേടായ ആംബുലന്‍സ് വര്‍ക്ക്ഷോപ്പിലേക്ക് മാറ്റിയെങ്കിലും അറ്റകുറ്റപണി നടത്തി പുറത്തിറക്കാന്‍ നടപടിയുണ്ടായിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന ഒരു ആംബുലന്‍സും ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് വര്‍ക്കിന് ഉപയോഗിച്ചിരുന്ന വാഹനവും കാലപ്പഴക്കംമൂലം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 പ്രദേശങ്ങളെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നേതൃത്വത്തിൽ ടൂറിസം...

error: Content is protected !!