Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഫാം ടൂറിസം പദ്ധതി 2019 ൽ തന്നെ ആരംഭിക്കും, ഫാമിൽ വൻ വികസന പദ്ധതികൾ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിയമസഭയിൽ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഫാം ടൂറിസം പദ്ധതി 2019 ൽ തന്നെ ആരംഭിക്കുമെന്നും,ഫാമിൽ വൻ വികസന പദ്ധതികളാണ് നടപ്പിലാക്കുവാൻ പോകുന്നതെന്നും ബഹു:കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിയമ സഭയിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു: മന്ത്രി നിയമ സഭയിൽ ഇക്കാര്യം അറിയിച്ചത്‌. ജില്ലാ കൃഷിത്തോട്ടത്തിൽ നടപ്പിലാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും,ഫാം ടൂറിസം പദ്ധതി വേഗത്തിൽ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും, ഫാം ടൂറിസത്തോടൊപ്പം തന്നെ ഫാമിൽ നടപ്പിലാക്കേണ്ട വികസന പദ്ധതികളും എംഎൽഎ നിയമസഭയിൽ ബഹു:മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹൈറേഞ്ചിന്റെ കവാടവും നിരവധി വിനോദ സഞ്ചാരികൾ സന്ദർശനം നടത്തുന്ന നേര്യമംഗലം കൃഷിത്തോട്ടത്തിൽ ഫാം ടൂറിസം നടപ്പിലാക്കുന്നത് മണ്ഡലത്തിലെ മൊത്തം ടൂറിസം മേഖലയ്ക്കും ഉണർവ്വാകുന്നതോടൊപ്പം തന്നെ കൃഷി ഫാമിന്റെ വൻ വികസനത്തിനും ഉപകരിക്കുമെന്നും ആയതിനാൽ പ്രസ്തുത പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.

കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിനായി കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ(കെ എൽ ഡി സി)തയ്യാറാക്കിയ 50 കോടി രൂപയ്ക്കുള്ള ഫാം ടൂറിസം പദ്ധതി നിർദ്ദേശം കിഫ്ബിക്ക് നൽകുന്ന കാര്യം പരിഗണനയിലാണെന്നും, കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തി സംയോജിത കൃഷിക്കായി മോഡൽ കന്നുകാലിത്തൊഴുത്ത്,മഴമറ,പോളിഹൗസ്, ക്രോപ്പ് മ്യൂസിയം, ജലസേചന സൗകര്യം, ഉയർന്ന മൂല്യമുള്ള പഴവർഗ്ഗത്തോട്ടങ്ങൾ എന്നിവ നിർമ്മിക്കുന്നതിനായി 3.75 കോടി രൂപ ചിലവഴിക്കുന്നതിന് 31/08/2019 ൽ ജി ഒ (എം എസ്)നം 112/2019/കൃഷി പ്രകാരം ഭരണാനുമതി നൽകിയിട്ടുണ്ടെന്നും, കൃഷി വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗം മുഖേനയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്നും,
പദ്ധതിയുടെ നിർവ്വഹണം ആരംഭ ദിശയിലാണെന്നും ബഹു: മന്ത്രി പറഞ്ഞു.

ഫാമിൽ എല്ലാ വിളകളുടേയും പ്രദർശനത്തോട്ടങ്ങൾ ആരംഭിക്കുന്നതിനും മൂല്യവർദ്ധിത ഉല്പന്നങ്ങൾ പരമാവധി ഉത്പാദിപ്പിച്ച് വില്പന നടത്തുന്നതിനും ചെക്ക് ഡാമുകൾ,മത്സൃ കുളങ്ങൾ എന്നിവ നിർമ്മിക്കുന്നതിനും പെരിയാറിന്റെ തീരം 850 മീറ്റർ സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനും,നടപ്പാത,ഫാം റോഡുകൾ എന്നിവ നിർമ്മിക്കുന്നതിനും, റെസ്റ്റോറന്റുകൾ, ട്രീ ഹൗസുകൾ എന്നിവ നിർമ്മിക്കുന്നതിനും,ഫാം ഉല്പന്നങ്ങൾ വിൽക്കാൻ വിപുലമായ വിൽപന കേന്ദ്രം നിർമ്മിക്കുന്നതിനും,കർഷക പഠന കേന്ദ്രം, ക്വാർട്ടേഴ്സ്,മറ്റ് പ്രാഥമിക സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനും ലക്ഷ്യമിടുന്നതായും, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക് 2019 ൽ തന്നെ ഫാം ടൂറിസം പദ്ധതി ആരംഭിക്കുവാൻ കഴിയുന്നതാണെന്നും ബഹു:കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയും വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയും സംയുക്തമായി റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് തല സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

error: Content is protected !!