Connect with us

Hi, what are you looking for?

SPORTS

നെല്ലിമറ്റം പൗരസമിതി സംഘടിപ്പിച്ച നാലാമത് അഖില കേരള വടംവലി മത്സരം: ഷാഡോസ് കരിയോഡ് ജേതാക്കളായി.

കോതമംഗം: നെല്ലിമറ്റം പൗരസമിതി നടത്തി വരുന്ന നാലാമത് അഖില കേരള വടംവലി മത്സരരത്തിൽ ഷാഡോസ് കരിയാട് ജേതാക്കളായി. ഈ സീസണിൽ ആൾ കേരള വടംവലി അസോസിയേഷൻ അംഗീകാരത്തിൽ ആദ്യത്തെ വടംവലി മത്സരത്തിനാണ് നെല്ലിമറ്റം ആദിത്യം വഹിച്ചത്. ജില്ലാ അസോസിയേഷന്റെ അംഗീകാരത്തിൽ കോഴിക്കോട്, പാലക്കാട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ നിന്നായി ഇരുപത്തൊന്ന് മുൻ നിര ടീമുകളാണ് മത്സരത്തിനിറങ്ങിയത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കാണികളെ ഒഴിവാക്കിയാണ് മത്സരം നടത്തിയത്. മത്സരത്തിന്റെ ഉദ്ഘാടനം പൗരസമിതി പ്രസിഡന്റ് നസീർ കെ.എൻ അദ്ധ്യക്ഷതയിൽ ആന്റണി ജോൺ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.

 

സി.പി.എം.ഏരിയാ കമ്മറ്റി അംഗം ഷിബു പടപറമ്പത്ത്, സി.പി.ഐ. ലോക്കൽ സെക്രട്ടറി നൗഷാദ് ടി.എച്ച്, ജനതാദൾ (എൽ.ജെ.ഡി ) നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി ,കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി വർഗ്ഗീസ് കൊന്നനാൽ, വാർഡ് മെമ്പർമാരായ ജലിൻ വർഗ്ഗീസ്, ടീനടിനു എന്നിവർ സംസാരിച്ചു. ജേതാക്കൾക്ക് പൗരസമിതി ജനറൽ സെക്രട്ടറി ആഷിക് അലിയാർ ട്രോഫികൾ വിതരണം ചെയ്തു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...