Connect with us

Hi, what are you looking for?

NEWS

കണ്ടെയ്ന്‍മെന്‍റ് സോണില്‍ വലഞ്ഞ് നെല്ലിക്കുഴിയിലെ വ്യാപാരികള്‍; നിര്‍മ്മാണമേഖല സ്തംഭിച്ചത് ഇരുട്ടടിആയി

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നടങ്കം കഴിഞ്ഞ രണ്ടാഴ്ച്ചയായി കണ്ടെയ്ന്‍മെന്‍റ് സോണായതോടെ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായി. നിര്‍മ്മാണ മേഖല ഇനിയും അനിശ്ചിതമായി അടച്ചിടുന്നത് വ്യാപാര തൊഴില്‍ മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണീറ്റ് .  നോട്ട് നിരോധനം മുതല്‍ ഇങ്ങോട്ട് നെല്ലിക്കുഴിയിലെ ഫര്‍ണീച്ചര്‍ അനുബന്ധ മേഖല കടുത്ത പ്രതിസന്ധിയിലാണ് . പിന്നീടുണ്ടായ പ്രളയവും ഇപ്പോള്‍ വ്യാപിച്ച കോവിഡ് മഹാമാരിയും മേഖലയിലുണ്ടാക്കിയിട്ടുളള പ്രതിസന്ധി ചെറുതല്ല. പഞ്ചായത്തിലെ പ്രധാന തൊഴില്‍ വരുമാന മേഖലയാണ് ഫര്‍ണീച്ചര്‍ . നൂറ്കണക്കിന് ഫര്‍ണീച്ചര്‍ ഷോറൂമുകളും അതോടനുബന്ധി ച്ചുളള നിര്‍മ്മാണ കേന്ദ്രങ്ങളും അനുബന്ധ വ്യവസായ ശാലകളും ഇതുമായി ബന്ദപെട്ട് ഉപജീവനം നടത്തുന്ന തദ്ധേശിയരും ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം ആയിരങ്ങള്‍ പ്രതിസന്ധിയിലാണ്. ഓരൊ വ്യാപാരസ്ഥാപനങ്ങളും ലക്ഷങ്ങളാണ് വാടക ഇനത്തില്‍ മാത്രം കടക്കാരായിട്ടുളളത്.

ബാങ്ക് ലോണുകളും ചിട്ടിപോലുളള ഫൈനാന്‍സ് ഇടപാടുകള്‍ മുടങ്ങിയിട്ട് ആറ് മാസം പിന്നിട്ടു വ്യാപാരികളും തൊഴിലാളികളും ആത്മഹത്യ വക്കിലാണുളളത്.ആയതിനാല്‍ അടിയന്തിരമായി മാനദണ്ഡങ്ങളോടെ നിര്‍മ്മാണ ശാലകള്‍ ഭാഗീകമായി തുറക്കാന്‍ അനുവദിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ സംരക്ഷിച്ച് പഞ്ചായത്തിലെ വ്യാപാര തൊഴില്‍ മേഖലയെ സംരക്ഷിക്കണം എന്ന് കേരള വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണീറ്റ് കോതമംഗലം എം.എല്‍.എ ആന്‍റണി ജോണിനോടും, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിനോടും ആവശ്യപെട്ടു.വീഡിയൊ കോണ്‍ഫ്രന്‍സില്‍ യൂണീറ്റ് ഭാരവാഹികളായ പ്രസിഡന്‍റ് അബുവട്ടപ്പാറ ,സെക്രട്ടറി എന്‍.ബി യൂസഫ്,ട്രഷറാര്‍ കെ.കെ ബഷീര്‍ വൈസ് പ്രസിഡന്‍റ് എം.യു റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു .

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...