Connect with us

Hi, what are you looking for?

CHUTTUVATTOM

പീസ് വാലി മാനവികതയുടെ ഉദാത്തമായ മാതൃക: മന്ത്രി പി. രാജീവ്‌

കോതമംഗലം : നിരാലംബരായ മനുഷ്യരെ ചേർത്ത് പിടിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്ന പീസ് വാലിയുടെ ശൈലി മാനവികതയുടെ ഉദാത്തമായ മാതൃകയാണെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ്‌. മനുഷ്യന്റെ അഹന്തക്കും അഹങ്കാരത്തിനും കടിഞ്ഞാണിടാൻ പര്യാപ്തമായവയാണ് പീസ് വാലിയുടെ പ്രവർത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പീസ് വാലിയിലെ നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ കേന്ദ്രത്തിനു പ്രവാസി വ്യവസായി സമീർ പൂക്കുഴി നിർമിച്ചു നൽകിയ പത്ത് മുറികളുടെ സമർപ്പണവും ചികിത്സയിലൂടെ സ്വയംപര്യാപ്തരായ ഭിന്നശേഷിക്കർക്കുള്ള നാല് ഓട്ടോ റിക്ഷകളുടെ കൈമാറ്റവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്റണി ജോൺ
എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പീസ് വാലി ചെയർമാൻ
പി എം അബൂബക്കർ, വ്യവസായ പ്രമുഖരായ നവാസ് മീരാൻ, നൂർ മുഹമ്മദ്‌ സേട്ട്, സമീർ പൂക്കുഴി, ഷാഫി മേത്തർ, സജീവ് മേക്കാലടി, എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,
കെ എ ജോയ്, അഡ്വ. എൻ സി മോഹനൻ, ജില്ലാ പഞ്ചായത്ത്‌ അംഗം റഷീദ സലിം, കെ എ ഷമീർ, എം എം ശംസുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...