Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി പീഡനക്കേസ് ; FIR രജിസ്റ്റർ ചെയ്ത പ്രതിയെ കസ്റ്റഡിയിൽ എടുക്കാതെ സംരക്ഷിക്കുന്നതായി ആക്ഷേപം

കോതമംഗലം : നെല്ലിക്കുഴി പീഡന കേസിൽ FIR രജിസ്റ്റർ ചെയ്ത പ്രതിയെ കസ്റ്റഡിയിൽ എടുക്കാതെ സംരക്ഷിക്കുന്നതായി ആക്ഷേപം. നെല്ലിക്കുഴി സ്വദേശിനിയായ യുവതിയേയാണ് പ്രതി വീടിന് സമീപം വച്ച് പീഡിപ്പിച്ചതായി കോതമംഗലം പോലീസിൽ പരാതി നൽകിയത്. വർഷങ്ങളായി യുവതിയുടെ ഭർത്താവ് വിദേശത്താണ്. വീട്ടുകാർ ആരും തന്നെ ഇല്ലാത്ത സമയം നോക്കി അയൽവാസിയായ യുവാവ് പരാതികാരിയുടെ വീടിന് സമീപം എത്തി കടന്ന് പിടിക്കുകയായിരിന്നു എന്ന് പരാതിയിൽ പറയുന്നു. മാനക്കേട് ഭയന്നും ഭർത്താവ് നാട്ടിൽ ഇല്ലാത്തതിനാലും അന്ന് യുവതി പരാതി നൽകിയിരുന്നില്ല പിന്നീട് ഭർത്താവ് ലീവിൽ നാട്ടിലെത്തിയതോടെയാണ് കോതമംഗലം പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ മാസം 26ന് നൽകിയ പരാതിയിൻമേൽ അന്ന് തന്നെ FIR രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് തയ്യാറായിട്ടില്ല എന്നുള്ളതാണ് നിലവിലെ പരാതിക്കാരിയുടെ ആക്ഷേപം. പ്രതി ഭരണകക്ഷിയിൽപ്പെട്ട തൊഴിലാളി യൂണിയന്റെ അംഗവും നിലവിൽ നെല്ലിക്കുഴി കനാൽ ജംഗ്ഷനിൽ തൊഴിലെടുക്കുന്ന വ്യക്തിയുമാണ്. ഉന്നത ഇടപ്പെടലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജറാക്കാതെ പോലീസ് ഒരുണ്ട് കളിക്കുന്നതിന്റെ കാരണമെന്ന് പരക്കെ ആക്ഷേപമുള്ളതായി നാട്ടുകാർ അടക്കം പറയുന്നു.

പ്രതിയും പരാതികാരിയും ഒരേ പാർട്ടിക്കാരായതിനാൽ ചേരിതിരിഞ്ഞാണ് നേതാക്കൾ ഈ കേസിൽ ഇടപ്പെടുന്നതായും, പീഠന കേസിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്താലും നടപടി, പ്രതിയെ സംരക്ഷിച്ചാലും നടപടി എന്ന മട്ടിലാണ് പോലീസിന്റെ നിസഹയാവസ്ഥ. എന്തായാലും പ്രതിയെ കസ്റ്റഡിയിൽ എടുക്കാത്ത പക്ഷം കോടതിയെ സമീപിക്കാനാണ് പരാതികാരിയുടെ തീരുമാനം എന്നറിയുന്നു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...