Connect with us

Hi, what are you looking for?

CHUTTUVATTOM

ചെറുവട്ടൂര്‍ യു പി എസ് ജങ്ഷനിലെ വെളളക്കെട്ടിന് പരിഹാരമായി ; വര്‍ഷങ്ങളായി മുടങ്ങികിടന്ന നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു.

 

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം മജീദിന്‍റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പ്രദേശത്ത് ദുരിതമായി മാറിയ വെളളകെട്ടിന് പരിഹാരമായി.
റോഡിന് വശത്തായി നിര്‍മ്മിക്കുന്ന ഓടയുടെ നിര്‍മ്മാണവുമായി ബന്ധപെട്ട് സ്വകാര്യസ്ഥലം ഉടമയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാലങ്ങളായിമുടങ്ങികിടന്ന ഈ ഭാഗം വെളളക്കെട്ടില്‍ മുങ്ങി പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും കാല്‍ നടയാത്രക്കാരെ അടക്കം ദുരിതത്തിലാക്കുകയും ചെയ്തിരുന്നു.


ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച് മണിക്കൂറുകളോളം നടത്തിയ മാരത്തണ്‍ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്ന പരിഹാരത്തിന് ശാശ്വതപരിഹാരമായത്.20 ലക്ഷം രൂപ മുടക്കി പൊതുമാമത്ത് വകുപ്പാണ് വെളളകെട്ടുളള ഭാഗം കട്ടനിരത്തി ഡ്രൈനേജും ഓടയുംനിര്‍മ്മിച്ച് ഈ ഭാഗത്തെ വെളളകെട്ട്പരിഹരിക്കുന്നത്. പി ഡബ്ലിയു എ എക്സി ഷാജീവ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷറഫിയ കെ കെ നാസര്‍,മുന്‍ പഞ്ചായത്ത് അംഗം ഷിഹാബ് ജയന്‍ ഷിഹാബ് തുടങ്ങിയവര്‍ പ്രശ്ന പരിഹാരത്തിന് നേതൃത്വം നല്‍കി.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...