Connect with us

Hi, what are you looking for?

NEWS

ചെറുവട്ടൂരില്‍ ലഹരി വിരുദ്ധ ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍ ; ആന്‍റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററിസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ചെറുവട്ടൂരില്‍ ലഹരി വിരുദ്ധ ചങ്ങല. ചെറുവട്ടൂര്‍ കവലയെ സ്കൂളുമായി ബന്ധിപ്പിച്ച് ചെറുവട്ടൂര്‍ – ഇരമലപ്പടി റോഡിലും ,ചെറുവട്ടൂര്‍ – ഇരമല്ലൂര്‍ റോഡിലുമാണ് വിദ്യാര്‍ത്ഥികള്‍ പ്രതികൂല കാലാവസ്ഥയിലും അണി നിരന്ന് മനുഷ്യ ചങ്ങല തീര്‍ത്തത്.

കോതമംഗലം എം എല്‍ എ ആന്‍റണി ജോണ്‍ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം അധ്യക്ഷയായി .


നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി എം മജീദ്,കോതമംഗലം സി ഐ അനീഷ് ജോയ്, വൈസ്പ്രസിഡന്‍റ് ശോഭവിനയന്‍ ,
സ്ക്ള്‍ പ്രിന്‍സിപ്പല്‍ നയന ദാസ് ,ഹെഡ്മിസ്ട്രസ് ഷീല ടി ,പി ടി എ പ്രസിഡന്‍റ് അബുവട്ടപ്പാറ,
പി ടി എ വൈസ്പ്രസിഡന്‍റ് സോമന്‍ നായര്‍ മാതൃസംഗമം ചെയര്‍പേഴ്സണ്‍ റംല ഇബ്രാഹീം ,സലാം കാവാട്ട് ,സുബൈര്‍ പി എ ,കെ ജി ശശി ,യൂനസ് കാബത്ത്,സ്മിത അജിലാല്‍ ,ഷാജിദ അജാസ്,സന്ദീപ് ജോസഫ് ,സിമി പി മുഹമ്മദ് , മുഹമ്മദ് സി എ,രാജേഷ് പി കെ,സൈനുദ്ധീന്‍ കെ എച്ച് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...