നെല്ലിക്കുഴി ; മുസ്ലീംലീഗിന്‍റെ യുവജന വിഭാഗമായ മുസ്ലീം യൂത്ത് ലീഗിന്‍റെ പുതിയ നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വാസിഫ് ഷാഹുൽ നെല്ലിക്കുഴി പ്രസിഡന്‍റും, അൻസാരി പുളിക്കൽ ജനറല്‍ സെക്രട്ടറി, നദീർ വി.ബി മേതല ട്രഷറാറും നേതൃത്വം കൊടുക്കുന്ന പുതിയ കമ്മിറ്റിയാണ് നിലവില്‍ വന്നത്. മറ്റ് ഭാരവാഹികള്‍ അബു മുളാൻ ഇളംമ്പ്ര, മനാഫ് സി.എം ചിറപ്പടി, അൻസാരി കമ്പനിപ്പടി തുടങ്ങിയവര്‍ (വൈസ്പ്രസിഡന്‍റ്) അമീർ പി.എ. ഇരമല്ലൂർ, അബ്ദുള്ള കുരുവിനാംപാറ, ഉനൈസ് ഊരംകുഴി തുടങ്ങിയവര്‍( സെക്രട്ടറി) റഫീഖ് മേതല, ഷിഹാബ് സി.വി.ആർ. ചെറുവട്ടൂർ തുടങ്ങിയവര്‍ പുതിയ കമ്മിറ്റി അംഗങ്ങളുമാണ്.
