Connect with us

Hi, what are you looking for?

CHUTTUVATTOM

നെല്ലിക്കുഴിക്ക് അഭിമാനമായി ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി ഒന്നാം റാങ്ക് ജേതാവ്.

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന് അഭിമാനമായി 2017 -20 വര്‍ഷത്തെ എം.ജി യൂണിവേഴ്സിറ്റിയുടെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി റാങ്ക് ജേതാവായി സമീന ബീഗം .
കോതമംഗലം യല്‍ദോ മാര്‍ ബസേലിയോസ് കോളേജില്‍ 2017 -20 വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു സമീന.  മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയുടെ ഒന്നാം റാങ്ക് കോതമംഗലത്തേക്ക് എത്തുന്നത് ഇത് ആദ്യമാണ്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ കാട്ടാംകുഴി സ്വദേശികളായ തുരുത്തുമ്മേല്‍ കെരീം -സഫീന ദന്ബതികളുടെ മകളാണ് സമീന ബീഗം. ഇവരുടെ സഹോദരി സഫീന ബീഗം ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടി മികച്ച വിജയം കൈവരിച്ചിരുന്നു.അപൂര്‍വ്വമായി എത്തിയ റാങ്കിന്‍റെ തിളക്കത്തിന് സമീനയെ നാനാതുറകളില്‍ പെട്ടവര്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...