Connect with us

Hi, what are you looking for?

CHUTTUVATTOM

നെല്ലിക്കുഴി പഞ്ചായത്തിലെ ചെമ്പാറ – പുലിക്കുന്നത്തുമാലി സ്വതന്ത്ര കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു.

കോതമംഗലം: ബ്ളോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പണികഴിപ്പിച്ച സ്വതന്ത്ര കുടിവെള്ള പദ്ധതി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പുലിക്കുന്നത്തുമാലിയിലെ ഇളംബ്ര പാടശേഖരത്ത് കിണറും പമ്പ് സെറ്റും സ്ഥാപിച്ചാണ് കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്
3 കി.മീറ്റർ നീളത്തിൽ പൈപ്പുകൾ ഇട്ട് എ.എം.റോഡിനു സമീപം സ്ഥാപിച്ച് ആണ് പദ്ധതി നടപ്പാക്കുന്നത്.

250 കുടുംബങ്ങൾക്കു് ഗാർഹിക കണക്ഷൻ നൽകുന്നതിന് ലക്ഷ്യം വയ്ക്കുന്ന പദ്ധതി 18 ലക്ഷം രൂപ ഗ്രാമ പഞ്ചായത്തും, 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും പദ്ധതിക്കായി ചെലവഴിച്ചു. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല പൂർണ്ണമായും ഗുണഭോക്തൃസമിതിക്ക് കൈമാറികൊണ്ടാണ്ഉദ്ഘാടനം നിർവഹിച്ചത്‌ . വാർഡ് മെമ്പർ താഹിറ സുധീർ അധ്യക്ഷത വഹിച്ചു. കെ.കെ നാസർ, മൈതീന്‍ ഷ, കുഞ്ഞുമോൻ, അനൂപ് എന്നിവർ സംസാരിച്ചു

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...