Connect with us

Hi, what are you looking for?

CHUTTUVATTOM

കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ ബ്രേക്ക് ദി ചെയ്ന്‍ കോര്‍ണര്‍ ആസിയ അലിയാര്‍ ഉദ്ഘാടനം ചെയ്തു

നെല്ലിക്കുഴി ; കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കിയ ബ്രേക്ക് ദി ചെയ്ന്‍ ക്യാംപേന്‍ കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രിമതി ആസിയ അലിയാര്‍ ഉദ്ഘാടനം ചെയ്തു. അവധി ദിനങ്ങളിലും സ്ക്കൂളിലെത്തുന്ന അധ്യാപകര്‍ക്കും വിവിധ ആവശ്യങ്ങളുമായി സ്ക്കൂളിലെത്തുന്ന രക്ഷകര്‍ത്താക്കള്‍ക്കും പ്രദേശ വാസികള്‍ക്കും പ്രയോജന പെടുന്നതിനാണ് സ്ക്കൂളില്‍ ബ്രേക്ക് ദി ചെയ്ന്‍ കോര്‍ണര്‍ ഒരുക്കിയത്.


ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ശ്രിമതി അസ്മ കൊറോണ വ്യാപനം തടയുന്നതിനെ കുറിച്ചുളള ബോധവല്‍ക്കരണ ക്ലാസ് എടുത്തു.പി.ടി.എ പ്രസിഡന്‍റ് അബുവട്ടപ്പാറ ,പ്രധാന അധ്യാപിക എ.കെ സൈനബ,വൈസ്പ്രസിഡന്‍റ് സോം ജി,മാതൃസംഗമം ചെയര്‍പേഴ്സണ്‍ ഉമാ ഗോപിനാഥ് സീനിയര്‍ അധ്യാപകന്‍ അബൂബക്കര്‍ റ്റി.എ സ്റ്റാഫ് സെക്രട്ടറി എ.പി അബൂബക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...