Connect with us

Hi, what are you looking for?

NEWS

നങ്ങേലിപ്പടി – ഇളമ്പ്ര – 314 – പായിപ്ര റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു.

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നങ്ങേലിപ്പടി – ഇളമ്പ്ര – 314 – പായിപ്ര റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു.3 കോടി 50 ലക്ഷം രൂപ മുടക്കിയാണ് നവീകരിക്കുന്നത്.ഈ റോഡ് ആദ്യമായിട്ടാണ് ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നത്.നവീകരണത്തിൻ്റെ ഭാഗമായി നിലവിലെ റോഡിൽ 3.5 മീറ്റർ വീതിക്ക് പകരം 5.5 മീറ്റർ വീതി കൂട്ടിയും റോഡിന്റെ സംരക്ഷണ ഭിത്തി ഉയർത്തി പുനർ നിർമ്മിക്കുകയും ചെയ്യും. വെള്ളക്കെട്ട് മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി പുതിയ 6 കലുങ്കുകളാണ് നിർമ്മിക്കുന്നത്.ട്രാഫിക് സേഫ്റ്റിയുടെ ഭാഗമായി റിഫ്ളക്‌റ്ററ്റീവ് റോഡ് സ്റ്റഡ്,തെർമോപ്ലാസ്റ്റ് കൊമ്പോണ്ട് ഉപയോഗിച്ചുള്ള സെൻട്രൽ ലൈനും,സൈൻ ബോർഡുകളും,സീബ്രാ ലൈനുകൾ അടക്കം സ്ഥാപിക്കും.ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

പഞ്ചായത്ത്‌ പ്രസിഡന്റ് പി എം മജീദ്,പി ഡബ്ല്യൂ ഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ് എസ്,എം പി അസൈനാർ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....