കോതമംഗലം: കോതമംഗലം താലൂക്കിൽ 2 സെൻ്ററുകളിലായി നടന്ന നീറ്റ് പരീക്ഷ വിജയകരമായി പൂർത്തീകരിച്ചു.കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂൾ,കൂവള്ളൂർ ഇർഷാദിയ പബ്ലിക് സ്കൂൾ എന്നീ സെൻ്ററുകളിലാണ് നീറ്റ് പരീക്ഷ നടന്നത്. രണ്ട് സെൻ്ററുകളിൽ ആയി 720 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പരീക്ഷ നടന്നത്.
പരീക്ഷയെഴുതിയവരിൽ ഒരു വിദ്യാർത്ഥി കോവിഡ് പോസ്റ്റീവായതിനാൽ പ്രത്യേക പരീക്ഷാ ഹാളിൽ ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്.ആൻ്റണി ജോൺ എം എൽ എ, മുവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസ് എന്നിവർ പരീക്ഷ സെൻ്ററുകളിൽ സന്ദർശനം നടത്തി.