Connect with us

Hi, what are you looking for?

ACCIDENT

വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്നപൂവ്വത്തൂർ സ്വദേശി മരണപ്പെട്ടു

കോതമംഗലം: വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന
കോതമംഗലം പൂവ്വത്തൂർ സ്വദേശി
കിഴക്കേച്ചാലിൽ കെ.കെ ശശിധരൻ നായർ(68) മരണപ്പെട്ടു.ഇന്നലെഉച്ചയ്ക്ക് ഏറ്റുമാനൂർ മോനിപ്പിള്ളിയാലായിരുന്നു
അപകടം.പന്തളത്ത് പോയി
മടങ്ങിവരികയായിരുന്ന ശശിധരൻ
നായരും കുടുംബവുംസഞ്ചരിച്ച
മാരുതി ഓൾട്ടോകാർ ഇന്നോവയുമായി
കൂട്ടിയിടിച്ചായിരുന്നു അപകടം.

വാരിയെല്ലിന് ഗുരുതരമായിപരിക്കേറ്റശശിധരൻ നായർ എറണാകുളം

ആസ്റ്റർ മെഡ്സിറ്റിയിൽ ചികിൽസയിലിരിക്കെ
ഇന്ന് രാവിലെ നിലവഷളായി
മരണംസംഭവിക്കുകയായിരുന്നു.
കൂടെസഞ്ചരിച്ചിരുന്ന ഭാര്യ ലളിതക്കും
മകൾക്കും 2പേരക്കുട്ടികൾക്കും അടുത്തബന്ധുവിനും സാരമായ പരിക്കേറ്റിട്ടുണ്ട്. അവരും ആസ്റ്ററിൽ
ചികിൽസയിലാണ്.എല്ലാവർക്കും പ്രിയങ്കരനായിരുന്ന ശശിധരൻ നായരുടെ മരണം നാട്ടുകാർക്ക്
താങ്ങാനാകാത്ത വേർപാടായി.
ചെറുവട്ടൂർ ഷുവർ സക്സസ് കോളേജിലെ അധ്യാപകനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മുൻ ജീവനക്കാരനുമാണ്.സംസ്ക്കാരം
പൂവ്വത്തൂരിലെ വീട്ടുവളപ്പിൽ പിന്നീട് നടക്കുമെന്ന് ബന്ധുക്കൾഅറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...