Connect with us

Hi, what are you looking for?

CRIME

കോളേജ് വിദ്യാർത്ഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ച ബംഗാളി പിടിയിൽ.

പെരുമ്പാവൂർ : കോളേജ് വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് ഡെബിപൂര് സ്വദേശി ബിശ്വജിത്ത് സർക്കാർ (25) നെയാണ് തടിയിട്ടപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്നും വരുന്ന വഴി വാഴക്കുളം ജംഗ്ഷനിൽ വച്ച് ബംഗാൾ സ്വദേശി വിദ്യാർത്ഥിനിയെ കയറിപ്പിടിക്കുകയായിരുന്നു. ബഹളം വച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട ഇയാൾ നാട്ടിലേക്ക് പോകുവാനായി ചെന്നൈയിലേക്കുള്ള ടെയിനിൽ പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ചെന്നൈ ആർ.പി.എഫി നെ വിവരം അറിയിച്ചത് പ്രകാരം ഇയാളെ അവിടെ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു.

പിന്നീട് അന്വേഷണ സംഘം ചെന്നൈയിലെത്തിയാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ വി.എം. കെർസൻ. സബ്ബ് ഇൻസ്പെക്ടർ കെ.എ.സത്യൻ, എ.എസ്.ഐ ഇബ്രാഹിം കുട്ടി, എസ്.സി.പി.ഒ മാരായ സുനിൽ കുമാർ, ഷമീർ. സി.പി.ഒ വിപിൻ എൽദോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You May Also Like

CRIME

മൂവാറ്റുപുഴ: വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ കടാതി സ്വദേശി നെടിയാമലയില്‍ അനന്തകൃഷ്ണന്‍ (21). നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുന്‍...

NEWS

മൂവാറ്റുപുഴ: ആയവനയിൽ മാത്യു കുഴൽനാടന്റെ ഫ്ലക്സ് കത്തിച്ച് മുസ്ലിം യൂത്ത് ലീഗ്. മുസ്ലിം ലീഗ് പുന്നമറ്റം ശാഖ കമ്മിറ്റി ഓഫീസിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലെക്സിൽ നിന്നും മാത്യുക്കുഴൽനാടന്റെ ചിത്രം വെട്ടി മാറ്റിയെടുത്ത് കത്തിച്ചാണ്...

CRIME

മൂവാറ്റുപുഴ: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളിലൊരാള്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി കുന്നത്ത് മുഹമ്മദ് മുസ്തഫ (24)യെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്‌ചെയ്തത്....

CRIME

മൂവാറ്റുപുഴ: ഒമ്പത് മാസം ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആരക്കുഴ മീങ്കുന്നം സ്വദേശികളാ പരുന്തുംമാക്കില്‍ കെന്‍സ് ജേക്കബ് (24) പത്രയില്‍ അരുണ്‍ മണി (24) ചിരവത്തടത്തില്‍ സോബിന്‍...

NEWS

മൂവാറ്റുപുഴ: നഗരസഭ പരിധിയില്‍ നിരവധി പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയോടെ വാഴപ്പിള്ളി ഐടിആര്‍ റോഡില്‍ വച്ചാണ് നായയെ പിടികൂടിയത്. പിടികൂടി നഗരസഭയിലേക്ക് എത്തിക്കുന്നതിനിടയില്‍ നായ ചത്തിരുന്നു....

ACCIDENT

മൂവാറ്റുപുഴ : നഗരത്തില്‍ ശനിയാഴ്ച നിരവധി ആളുകളെ ആക്രമിച്ച തെരുവ് നായയെ പിടികൂടി. ഞായറാഴ്ച രാവിലെ മുതല്‍ മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ പി രജിതയുടെ നേതൃത്വത്തില്‍ ആരോഗ്യ...

CRIME

മൂവാറ്റുപുഴ: പേഴയ്ക്കപ്പിള്ളിയില്‍ നിന്ന് കഞ്ചാവും, ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനക്കാര്‍ എക്‌സൈസ് പിടിയില്‍. പായിപ്ര കവലയില്‍ നിന്ന് ഒന്നര കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശി ബിധാന്‍ ദാസ് (27), മറ്റൊരു കേസില്‍ പായിപ്രകവലയില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലില്‍വീട്ടില്‍ ബിബിന്‍സ് മാത്യുവിനെ (അലക്സ്-45) ആണ് മൂവാറ്റുപുഴ പോക്സോ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ മഹാറാണി ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ്മാറാടി മണ്ഡനാക്കര ബിനു (48) എം വര്‍ഗ്ഗീസ്...

ACCIDENT

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കട കടവില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പരീക്കപീടിക അടയ്ക്കാമുണ്ടക്കല്‍ ബിനുവിന്റെ മകന്‍ ക്രിസ് (17) നായുള്ള തിരച്ചിലാണ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഞായറാഴ്ച...

ACCIDENT

നെല്ലാട്: പട്ടിമറ്റം-മൂവാറ്റുപുഴ റോഡില്‍ നെല്ലാടിന് സമീപം പാലച്ചുവട് ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തോട്ടുങ്ങല്‍ പീടിക ചാരുവേലില്‍ രമേശിന്റെ മകന്‍ അര്‍ജുന്‍ രമേശ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വലമ്പൂരില്‍...

NEWS

മൂവാറ്റുപുഴ: ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാന്‍ പോലീസ് നടപ്പാക്കുന്ന സൈബര്‍ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്. 42 പേരെ...

error: Content is protected !!