Connect with us

Hi, what are you looking for?

CRIME

ഭാര്യയെ കുത്തികൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍.

മുവാറ്റുപുഴ : ഭാര്യയെ കുത്തികൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഈസ്റ്റ്‌ പായിപ്ര പാമ്പക്കുടചാലിൽ വീട്ടിൽ അലി മൈതീന്‍ (47) എന്നയാളെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായുള്ള കുടുംബവഴക്കിനെ തുടർന്ന് സ്വന്തം വീട്ടിൽ താമസിയ്ക്കുന്ന ഇയാളുടെ ഭാര്യ, വീടിന് സമീപം ഉള്ള പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച തിരിച്ചറിയാത്ത രീതിയിൽ മാസ്ക് വെച്ച് എത്തിയ മൈതീന്‍ ഭാര്യയെ കത്തികൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മൊബൈൽ ഫോൺ ഓഫ്‌ ചെയ്ത് ഒളിവിൽ പോയി.

മുവാറ്റുപുഴ ഡി.വൈ.എസ്പി എസ്.മുഹമ്മദ്‌ റിയാസിന്‍റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ എം.കെ.സജീവന്‍, എസ്.ഐ ബഷീർ.സി.കെ, എഎസ്ഐമാരായ രാജേഷ് സി.എം, ജയകുമാർ പിസി ,സന്ധ്യ ടി കെ എന്നിവർ ഉണ്ടായിരുന്നു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...