കുട്ടമ്പുഴ: വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ എച്ച് ഡി പി ഇ ചട്ടികളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു.കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു.കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജോയി പി. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചിഞ്ചു പി അബ്രഹാം , പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കാന്തി വെള്ളക്കയ്യൻ , മേരി സൈമൺ, മെമ്പർമാരായ അരുണിമ, സനോജ് എന്നിവർ പങ്കെടുത്തു.




















































