Connect with us

Hi, what are you looking for?

CRIME

കോടികൾ വിലമതിക്കുന്ന സിനിമാ ലൈറ്റ് ഉപകരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.

മുവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുകയും കോടികൾ വിലമതിക്കുന്ന സിനിമാ ലൈറ്റ് ഉപകരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ . വൈക്കം മറവൻതുരുത്ത് നടുക്കാരയിൽ വീട്ടിൽ സജി വിശ്വംഭരൻ (45), കുലശേഖരമംഗലം കാട്ടിത്തറയിൽ അനൂപ് സോമൻ (പോത്തുകുട്ടൻ 43) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെ അഞ്ച് പേർക്ക് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മാസം 7 ന് ആയിരുന്നു സംഭവം. കോഴിക്കോട് നിന്നും ഇപ്പോൾ വാളകം മേക്കടമ്പ് ഭാഗത്ത് താമസിക്കുന്ന യുവാവിനെയാണ് കലൂരിൽ നിന്നും തട്ടിക്കൊണ്ട് പോയി വൈക്കത്തുള്ള ഹോട്ടലിൽ വച്ച് പീഡിപ്പിച്ചത്.

പിറ്റെ ദിവസം യുവാവ് വാടകയ്ക്ക് താമസിക്കുന്ന മേക്കടമ്പിലുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ അവിടെ സൂക്ഷിച്ചിരുന്ന സിനിമയ്ക്ക് വാടകയ്ക്ക് നൽകുന്ന ഒരു കോടി രൂപയോളം വിലവരുന്ന ഉപകരണങ്ങൾ കാറിൽ കയറ്റി കൊണ്ട് പോകുകയും ഭാര്യയെയും, മകളെയും അമ്മയെയും ഉപദ്രവിക്കുകയും ചെയ്തു. ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, എസ്.എച്ച് ഒ എം.കെ സജീവ്, എസ്.ഐ കെ.കെ രാജേഷ്, എ.എസ്.ഐ പി.സി.ജയകുമാർ , സി.പി.ഒ ബിബിൽ മോഹൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...