Connect with us

Hi, what are you looking for?

EDITORS CHOICE

മഴയിൽകുളിച്ച് മനം മയക്കുന്ന സുന്ദരിയായി അരീക്കൽ വെള്ളച്ചാട്ടം.

മുവാറ്റുപുഴ: ആരുടെയും മനം മയക്കുന്ന സുന്ദരിയായി മാറിയിരിക്കുകയാണ് അരീക്കൽ വെള്ളച്ചാട്ടം. മഴയിൽ കുളിച്ച് നിൽക്കുന്ന അരീക്കൽ വെള്ളച്ചാട്ടം കാണുവാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്.സഞ്ചാരികൾക്ക് കാഴ്ച്ചയുടെ നവ്യനുഭൂതിയാണ് മുവാറ്റുപുഴക്ക് സമീപമുള്ള ഈ ജലപാതം പകർന്ന് നൽകുന്നത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പിറമാടത്തിന് സമീപമുള്ള കൊച്ചരീക്കല്‍ ഗുഹയും, അരീക്കല്‍ വെള്ളച്ചാട്ടവും കാണുവാൻ സഞ്ചാരികളുടെ തിരക്ക് തുടങ്ങി . കിലോമീറ്ററുകള്‍ നീളമുള്ള ഗുഹയും ഒരിക്കലും വറ്റിയിട്ടില്ലാത്ത നീരുറവയും, വിശാലമായ ചിറയും, നാലാള്‍ കൈ പിടിച്ചു നിന്നാലും ചുറ്റെത്താത്ത കൂറ്റന്‍ ചീനി മരങ്ങളും, എല്ലാം ഇവിടുത്തെ മനോഹാരിത വർധിപ്പിക്കുന്നു.

കൊച്ചരിക്കൽ ഗുഹക്ക് ഒന്നര കിലോമീറ്റര്‍ അപ്പുറത്താണ് അരീക്കല്‍ വെള്ളച്ചാട്ടം.ദിവസേന നൂറുകണക്കിനാളുകളാണ് കാനന മനോഹാരിത തുളുമ്പുന്ന ഈ വെള്ളച്ചാട്ടം കണാന്‍ എത്തുന്നത്. കോവിഡ് ക്കാലം ആയതിനാൽ അല്പം തിരക്കിന് കുറവുണ്ട്. സഞ്ചരിക്കുവേണ്ടി പാമ്പാക്കുട പഞ്ചായത്ത് ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണാന്‍ വ്യൂ പോയിന്റ് , വെള്ളച്ചാട്ടത്തില്‍ കുളിക്കാൻ പ്രത്യേക സൗകര്യം എന്നിവയുമുണ്ട്.ഒരിക്കൽ ഇവിടെ എത്തി അരീക്കൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി അറിഞ്ഞാൽ പിന്നെ വീണ്ടും വരാതിരിക്കാനാവില്ല. വീണ്ടും വീണ്ടും അവരുടെ മനസ് ഇവിടേക്ക് ആകർഷിക്കുന്ന ഒരിടമാണിത്. വെള്ളച്ചാട്ടം ഭംഗിയായി കാണുവാൻ വ്യൂ പോയന്റും റോഡിൽ നിന്നും സുരക്ഷിതമായി വെള്ളച്ചാട്ടത്തിനു സമീപമെത്താൻ പടിക്കെട്ടുകളും അതിലെ കൈപ്പിടികളും ഒക്കെയായി ഇവിടെ സുരക്ഷ സംവിധാനങ്ങളുണ്ട്.

ഏകദേശം നൂറോളം പടികളിറങ്ങിയാലേ വെള്ളച്ചാട്ടത്തിനടുത്തെത്താൻ കഴിയൂ.70 അടി മുകളിൽ നിന്നും പാറക്കെട്ടുകളിൽ തട്ടിച്ചിതറിതെറിച്ചാണ് ഇവിടെ വെള്ളച്ചാട്ടം താഴേക്കെത്തുന്നത്. ഇതിനിടയിൽ മൂന്നു തട്ടുകളിലും ഇത് പതിക്കുന്നുണ്ട്. മൂന്നാമത്തെ തട്ടിന്റെ താഴെയായി നിർമ്മിച്ചിരിക്കുന്ന തടയണയുള്ള ഭാഗമാണ് സഞ്ചാരികൾക്ക് ഇറങ്ങാൻ പാകത്തിനുള്ളത്. ചില സമയങ്ങളിൽ പാറകൾക്ക് വഴുക്കലുണ്ടെങ്കിലും അപകടഭീതിയില്ലാതെ ഇവിടെ ഇറങ്ങാം. മണ്ഡലം മല,നവോലമറ്റം, പിറമാടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് വെള്ളം ഇവിടെയെത്തുന്നത്. മഴക്കാലമായാൽ അരീക്കൽ ഒരു കൊച്ചു സുന്ദരിയാണ്. 6 മാസത്തേക്ക് സമൃദ്ധമായി വെള്ളച്ചാട്ടം ഉണ്ടാകും. വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പാറക്കെട്ടും, ഇടതൂർന്ന് കാനന ഭംഗിയോടെ നിൽക്കുന്ന മരക്കൂട്ടങ്ങളുമെല്ലാം ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് വശ്യമനോഹാരിതയാണ് പകർന്ന് നൽകുന്നത്.
youtube views kopen

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...